ടിക്കറ്റ് ബുക്കിംഗിനൊപ്പം സൗദി ട്രാൻസിറ്റ് വിസയും ഒരുക്കി കുവൈത്ത് എയർവേയ്‌സ്
text_fieldsകുവൈത്ത് സിറ്റി: ടിക്കറ്റ് ബുക്കിംഗിനൊപ്പം സൗദി ട്രാൻസിറ്റ് വിസ സൗകര്യം ആരംഭിച്ചതായി കുവൈത്ത് എയർവേയ്‌സ് അറിയിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം തന്നെ വിസ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. കുവൈത്ത് എയർവേയ്‌സിന്റെ എല്ലാ സെയിൽസ് ഓഫീസുകളിലൂടെയും കസ്റ്റമർ സർവീസ് കോൾ സെന്ററിലൂടെയും ഈ സേവനം ലഭ്യമാകും.
യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായുള്ള നടപടിയായാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് അധികൃതർ വ്യക്തമാക്കി. കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് പ്രവർത്തനങ്ങൾ നടത്തുകയെന്ന് എയർലൈൻ അറിയിച്ചു. ആദ്യ ഘട്ടത്തിൽ കെയ്‌റോയിലേക്കാണ് കുവൈത്ത് എയർവേയ്‌സ് സർവീസുകൾ ആരംഭിക്കുക. കേരളത്തിലേക്ക് അടക്കം വൈകാതെ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഖൈറാൻ മാളിൽ നിന്നാണ് യാത്രാ നടപടിക്രമങ്ങൾ നടത്തുക. ഇ്വിടെ നിന്ന് ബസിൽ വിമാനത്താവളത്തിൽ എത്തിക്കും. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് ഖൈറാൻ മാളിൽ നിന്ന് ബോർഡിംഗ് പാസ് നേടണം. വിമാനത്താവളത്തിൽ ബാഗേജ് ചെക്ക്-ഇൻ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും പൂർത്തിയാക്കണം. ഖൈറാൻ മാളിൽ ടിക്കറ്റ് വിൽപ്പന ഓഫീസ് ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി 11 വരെ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

