‘കുട’ വാർഷിക യോഗവും തെരഞ്ഞെടുപ്പും
text_fieldsജിയാഷ് അബ്ദുൽ കരീം, മുഹമ്മദ് ബഷീർ, ജിത്തു തോമസ്, എബിൻ തോമസ്, സിബി തോമസ്
കുവൈത്ത് സിറ്റി: കുവൈത്തിലെ ജില്ല അസോസിയേഷനുകളുടെ കോഓഡിനേഷൻ കമ്മിറ്റി കേരള യുനൈറ്റഡ് ഡിസ്ട്രിക് അസോസിയേഷൻ (കുട) വാർഷിക പൊതുയോഗം ഫർവാനിയ തക്കാരാ ഓഡിറ്റോറിയത്തിൽ നടന്നു.
ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷതവഹിച്ചു. കൺവീനർ സകീർ പുതുനഗരം പ്രവർത്തന റിപ്പോർട്ടും, ജിനേഷ് ജോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൺവീനർ സന്തോഷ് പുനത്തിൽ ആശംസകൾ അറിയിച്ചു.
പ്രവാസികളുടെ ഇടയിൽ ആത്മാർഥമായി പ്രവർത്തിക്കാൻ ജില്ല സംഘടനകൾക്ക് കഴിയുന്നുണ്ടെന്നും മലയാളി സമൂഹത്തിന്റെ പൊതു വിഷയങ്ങളിൽ പൊതു അഭിപ്രായം രൂപപ്പെടുത്താൻ കുട കോഓഡിനേഷന്‍ സാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് നിലവിലെ കമ്മിറ്റി നടത്തിയ ഇടപെടലുകളെ അഭിനന്ദിച്ചു. കൺവീനർ തങ്കച്ചൻ ജോസഫ് സ്വാഗതവും ജിയാഷ് അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
പുതിയ ജനറൽ കൺവീനറായി ജിയാഷ് അബ്ദുൽ കരീം (ടെക്സാസ്), കൺവീനർമാരായി മുഹമ്മദ് ബഷീർ (മാക്), ജിത്തു തോമസ് (കോഡ്പാക്), എബിൻ തോമസ് (ഐ.എ.കെ), സിബി തോമസ് (കോട്ടയം ജില്ല അസോസിയേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

