കെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണവും അവാർഡ് ദാനവും
text_fieldsകെ.എം.സി.സി സോഷ്യൽ സെക്യൂരിറ്റി സ്കീം ചെക്ക് വി.പി. ഇബ്രാഹിം കുട്ടി കൈമാറുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി അംഗമായിരിക്കെ മരണപ്പെട്ട കൊയിലാണ്ടി മണ്ഡലം പ്രവർത്തകന്റെ കുടുംബത്തിനുള്ള സാമൂഹിക സുരക്ഷാ പദ്ധതി വിതരണവും കൊയിലാണ്ടി മണ്ഡലം വിദ്യാഭ്യാസ അവാർഡ് ദാനവും സംഘടിപ്പിച്ചു.
മണ്ഡലം സെക്രട്ടറി നവാസ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സിജി ഡയറക്റ്റർ ഹുസൈൻ ബോധവത്കരണ ക്ലാസെടുത്തു. മുസ്ലിം ലീഗ് വർക്കിങ് കമ്മിറ്റി അംഗവും മണ്ഡലം പ്രസിഡന്റുമായ വി.പി. ഇബ്രാഹിം കുട്ടിയിൽനിന്ന് സെക്യൂരിറ്റി സ്കീം ചെക്ക് ചെങ്ങോട്ട് കാവ് പഞ്ചായത്ത് ലീഗ് കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എം.ആർ. നാസർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികളെയും ഹാഫിള് ബിരുദധാരികളെയുമാണ് ആദരിച്ചത്. ഹാഫിള് ബിരുദധാരിക്ക് ദുബൈ കെ.എം.സി.സി ജില്ല ജനറൽ സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങളും എസ്.എസ്.എൽ.സി, പ്ലസ്ടു വിജയികൾക്ക് മഠത്തിൽ അബ്ദുറഹ്മാൻ, എം.ആർ. നാസർ തുടങ്ങിയവരും ഉപഹാരം വിതരണം ചെയ്തു. അലി കൊയിലാണ്ടി, ബഷീർ മേലടി, കെ.ടി. സുമ, കെ.എം. നജീബ്, അസീസ് മാസ്റ്റർ, ലത്തീഫ് കവലാട് എന്നിവർ സംസാരിച്ചു. കെ.എം.സി.സി മണ്ഡലം കോഓഡിനേറ്റർ ടി. അഷറഫ് സ്വാഗതവും ജില്ല കൗൺസിലർ റഹീസ് ബാത്ത നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

