Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.എം.സി.സി ശിഹാബ്...

കെ.എം.സി.സി ശിഹാബ് തങ്ങൾ, ഭാഷാസമര അനുസ്മരണം

text_fields
bookmark_border
കെ.എം.സി.സി ശിഹാബ് തങ്ങൾ, ഭാഷാസമര അനുസ്മരണം
cancel
camera_alt

കെ.എം.സി.സി അനുസ്മരണ സമ്മേളനം മുദ്ദസിർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, ടി.പി.എം സാഹിർ, ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. ഫർവാനിയ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സമ്മേളനം പാണക്കാട്‌ മുഹമ്മദലി ശിഹാബ് തങ്ങളുടെ പൗത്രൻ മുദ്ദസിർ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡന്റ് ഇക്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.

ലിയാകാത്ത് അലി കൊടുവള്ളി ശിഹാബ് തങ്ങൾ അനുസ്മരണവും, മൻസൂർ കുന്നത്തേരി ഭാഷാ സമര അനുസ്മരണവും, അസീസ്‌ തിക്കോടി ഉമർ ബാഫഖി തങ്ങൾ, ടി.പി.എം സാഹിർ അനുസ്മരണവും, മിസ്ഹബ് മാടമ്പില്ലത്ത്‌ ചെർക്കളം അബ്ദുല്ല അനുസ്മരണവും നടത്തി. ഇസ്മായിൽ വള്ളിയോത്ത് പ്രബന്ധം അവതരിപ്പിച്ചു. ഹാരിസ് വള്ളിയോത്ത്, ഫാറൂഖ് ഹമദാനി, മുജീബ് മൂടാൽ, ഗാലിബ്‌ അൽ മഷ്ഹൂർ തങ്ങൾ, റസാഖ്‌ അയ്യൂർ എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ്‌ ദാരിമി കാളികാവ് ഖുർആൻ പാരായണം നടത്തി. ആക്ടിംഗ് ജനറൽ സെക്രട്ടറി സലാം ചെട്ടിപ്പടി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamcommemorationshihab thangalKuwait KMCC Committee
News Summary - K.M.C.C. Shihab Thangal, Language Struggle Commemoration
Next Story