Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം സംഘടിപ്പിച്ചു

text_fields
bookmark_border
Crowd with Palestine solidarity placards
cancel
camera_alt

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി സ​ദ​സ്സ്

കു​വൈ​ത്ത് സി​റ്റി: ഇ​സ്രാ​യേ​ൽ ക്രൂ​ര​ത​യി​ൽ ദു​രി​തം പേ​റു​ന്ന ഫ​ല​സ്തീ​ന് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി കു​വൈ​ത്ത്‌ കെ.​എം.​സി.​സി. കെ.​എം.​സി.​സി സം​സ്ഥാ​ന ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം അ​ബ്ബാ​സി​യ യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ മു​സ്‍ലിം അ​സോ​സി​യേ​ഷ​ൻ (ഫി​മ) സെ​ക്ര​ട്ട​റി ജ​ന​റ​ൽ മു​ബീ​ൻ അ​ഹ​മ്മ​ദ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്ത് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഹാ​രി​സ് വ​ള്ളി​യോ​ത്ത് ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു. ഇ​സ്രാ​യേ​ൽ സ​യ​ണി​സ്റ്റ് ഭ​ര​ണ​കൂ​ടം ഫ​ല​സ്തീ​ൻ ജ​ന​ത​ക്കു​മേ​ൽ ന​ട​ത്തു​ന്ന ന​ര​ഹ​ത്യ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കാ​തി​രി​ക്കു​ന്ന ലോ​ക​രാ​ഷ്ട്ര​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ പ്ര​മേ​യം കു​റ്റ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​സ്രാ​യേ​ൽ ന​ര​ഹ​ത്യ​ക്കെ​തി​രെ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പ്ല​ക്കാ​ർ​ഡു​ക​ളും മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി സ​ദ​സ്സ് ഫ​ല​സ്തീ​ൻ ജ​ന​ത​ക്ക് പ​രി​പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

കെ.​എം.​സി.​സി സ​മ്മേ​ള​ന​ത്തി​ൽ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്നു

ഹം​സ പ​യ്യ​ന്നൂ​ർ (മെ​ട്രോ മെ​ഡി​ക്ക​ൽ കെ​യ​ർ), മു​ഹ​മ്മ​ദ്‌ അ​ലി (മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ), കൃ​ഷ്ണ​ൻ ക​ട​ലു​ണ്ടി (ഒ.​ഐ.​സി.​സി), കെ.​സി.​എ. റ​ഫീ​ഖ് (കെ.​കെ.​എം.​എ), ഇ​ല്യാ​സ് മൗ​ല​വി (കെ.​ഐ.​സി), മു​ഹ​മ്മ​ദ്‌ ശ​രീ​ഫ് പി.​ടി (കെ.​ഐ.​ജി), അ​ഹ​മ്മ​ദ് കെ. ​മാ​ണി​യൂ​ർ (ഐ.​സി.​എ​ഫ്), സു​നാ​ഷ് ശു​കൂ​ർ (കെ.​കെ.​ഐ.​സി), മു​ൻ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ. മ​ഹ​മൂ​ദ്, ബ​ഷീ​ർ ബാ​ത്ത, സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വാ​ജി​ദ് കൊ​ല്ലം ക​വി​ത ആ​ല​പി​ച്ചു. ജാ​ഫ​ർ ത​രോ​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്റ്‌ എം.​ആ​ർ. നാ​സ​ർ, എ​ൻ.​കെ. ഖാ​ലി​ദ് ഹാ​ജി, ഷാ​ഫി കൊ​ല്ലം, സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ വ​യ​നാ​ട്, ഫാ​സി​ൽ കൊ​ല്ലം, ഷാ​ഹു​ൽ ബേ​പ്പൂ​ർ, ഇ​ല്യാ​സ് വെ​ന്നി​യൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SolidarityKMCCIsrael Palestine ConflictKuwait
News Summary - KMCC organizes Palestine Solidarity Conference
Next Story