കെ.കെ.ഐ.സി ഫർവാനിയ മദ്റസ ഫലസ്തീന് ഐക്യദാർഢ്യം
text_fieldsകെ.കെ.ഐ.സി ഫർവാനിയ മദ്റസയിൽ നടന്ന ഫലസ്തീന് ഐക്യദാർഢ്യത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.കെ .ഐ .സി ഫർവാനിയ ഇസ്ലാഹി മദ്റസ വിദ്യാർഥികൾ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ‘ഫലസ്തീൻ നമ്മുടെ സഹോദരങ്ങളുടെ നാട്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ മദ്റസ സദർ ഹാഫീദ് സാലിഹ് സുബൈർ ഫലസ്തീൻ ജനത നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും വിശദീകരിച്ചു.
കെ.കെ.ഐ.സി എജുക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് ഉദ്ഘാടനം ചെയ്തു.
കുട്ടികൾ ഫലസ്തീൻ ജനതക്ക് പിന്തുണ അറിയിച്ച് പാട്ടുകളും പ്രസംഗങ്ങളും അവതരിപ്പിച്ചു. ഫലസ്തീൻ പതാകകളും സമാധാന സന്ദേശങ്ങളും അടങ്ങിയ പോസ്റ്ററുകളും പ്രദർശിപ്പിച്ചു. അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

