മുഹമ്മദ് ശാരികിന് കിങ് ഫൈസൽ അവാർഡ്
text_fieldsകുവൈത്ത് പൗരനും ശക്ർ സോഫ്റ്റ്വെയർ കമ്പനി ചെയർമാനുമായ മുഹമ്മദ് അൽ
ശാരിക് കിങ് ഫൈസൽ അവാർഡ് സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പൗരനും ശക്ർ സോഫ്റ്റ്വെയർ കമ്പനി ചെയർമാനുമായ മുഹമ്മദ് അൽ ശാരികിന് ഇസ്ലാമിക സേവനത്തിനുള്ള 2021ലെ കിങ് ഫൈസൽ അവാർഡ് ലഭിച്ചു.സൗദിയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ പുരസ്കാരം സ്വീകരിച്ചു. ഇസ്ലാമിക പൈതൃകത്തെ ആധുനിക സാങ്കേതിക വിദ്യകളിലൂടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും നവീനാശയങ്ങൾക്കുമാണ് പുരസ്കാരം. ഈ വർഷത്തെ വൈദ്യശാസ്ത്രരംഗത്തെ പുരസ്കാരം യു.കെ പ്രഫസർ റോബിൻ ജയിംസ്, അമേരിക്കൻ പ്രഫസർ സ്റ്റീഫൻ മാർക് സ്ട്രിറ്റ്മാറ്റർ എന്നിവർക്ക് കൈമാറി.
അറബി സാഹിത്യത്തിനുള്ള പുരസ്കാരം മൊറോക്കൻ പ്രഫസർ മുഹമ്മദ് മിക്ബാൽ കൈമാറി. 1979 മുതൽ 43 രാജ്യങ്ങളിലെ 275 പേർക്ക് കിങ് ഫൈസൽ പുരസ്കാരം നൽകിയിട്ടുണ്ട്. രണ്ട് ലക്ഷം അമേരിക്കൻ ഡോളറും 200 ഗ്രാം 24 കാരറ്റ് സ്വർണമെടലും അടങ്ങുന്നതാണ് പുരസ്കാരം. 1996ൽ ശാസ്ത്രജ്ഞരായ ഡോ. അബ്ദുറഹ്മാൻ അൽ സുമൈത്, 2016ൽ ഡോ. അബ്ദുല്ല അൽ ഗുനൈം എന്നിവരാണ് കിങ് ഫൈസൽ പുരസ്കാരം ലഭിച്ചിട്ടുള്ള കുവൈത്ത് പൗരന്മാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

