കെഫാക് അന്തർ ജില്ല ഫുട്ബാൾ
text_fieldsകെഫാക് അന്തർ ജില്ല ഫുട്ബാൾ ചാംമ്പ്യൻഷിപ്പിൽ മലപ്പുറവും തൃശൂരും തമ്മിലുള്ള മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കേരള എക്സ്പ്പാട്സ് ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (കെഫാക്) അന്തർ ജില്ല മത്സരങ്ങൾക്ക് മിഷ്രിഫിലെ പാസ് ഗ്രൗണ്ടിൽ ആവേശകരമായ തുടക്കം. മാസ്സ്റ്റേഴ്സ് ലീഗിൽ പാലക്കാടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. എം.എഫ്.എ.കെ മലപ്പുറം സീസണിലെ ആദ്യ വിജയം കരസ്ഥമാക്കി. ഇബ്രാഹിം ആണ് മലപ്പുറത്തിന് വേണ്ടി രണ്ടു ഗോളും നേടിയത്. മാസ്റ്റേഴ്സ് ലീഗിലെ ഫോക് കണ്ണൂർ -കെ.ഇ.എ കാസർഗോഡ്, ട്രാസ്ക് തൃശൂർ - വയനാട്, കോഴിക്കോട് - തിരുവനന്തപുരം മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. സോക്കർ ലീഗിൽ പൊരുതി കളിച്ച ട്രാസ്ക് തൃശൂരിനെ ഏക ഗോളിന് മറി കടന്നു എം.എഫ്.എ.കെ മലപ്പുറം വിജയം സ്വന്തമാക്കി. മികച്ച കളി പുറത്തെടുത്ത പാലക്കാടിനെ 2-1 ഇ.ഡി.എ എറണാകുളവും കീഴടക്കി.
ഫോക് കണ്ണൂർ - കോഴിക്കോട്, കെ.ഇ.എ കാസർകോട് - വയനാട് മത്സരങ്ങൾ ഗോൾരഹിത സമനിലയിൽ അവസാനിച്ചു. നാൽപതു വയസിനു മുകളിലുള്ളവരുടെ മാസ്റ്റേഴ്സ് ലീഗ്, സോക്കർ ലീഗ് എന്നീ രണ്ടു വിഭാഗങ്ങളിലായി 18 ജില്ല ടീമുകളാണ് ഇത്തവണ കേഫാക് അന്തർ ജില്ല മത്സരങ്ങളിൽ മാറ്റുരകുന്നത്. കേഫാക്കിൽ രജിസ്റ്റർ ചെയ്ത 800 പരം കളിക്കാർ ഈ സീസണിൽ വിവിധ ജില്ലകൾക്കായി ബൂട്ട് കെട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

