ഹോസ്ദുർഗ് ഫിഷറീസ് എൽ.പി സ്കൂളിന് സഹായവുമായി കെ.ഇ.എ
text_fieldsഹോസ്ദുർഗ് ഫിഷറീസ് എൽ.പി സ്കൂളിന് ഫാനുകൾ കൈമാറുന്ന ചടങ്ങിൽ കെ.ഇ.എ,
സ്കൂൾ പ്രതിനിധികൾ
കുവൈത്ത് സിറ്റി: ഹോസ്ദുർഗ് കടപ്പുറം ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിലെ കുട്ടികൾക്ക് ചൂടിൽനിന്ന് ആശ്വാസമായി സീലിംഗ് ഫാനുകൾ കൈമാറി കാസർകോട് എക്സ്പേട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ) കുവൈത്ത്.
പല ക്ലാസുകളിലും ഫാനുകൾ ഇല്ലാത്തത് കുട്ടികൾക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് കെ.ഇ.എ ഇടപെടൽ.
കെ.ഇ.എ. ഓർഗനൈസിങ് സെക്രട്ടറി പ്രശാന്ത് നെല്ലിക്കാട്ടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ.ഇ.എ.ഹോം കമ്മിറ്റി ട്രഷറർ മൊയ്ദു ഇരിയ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അലി കടിഞ്ഞിമൂല, മുഹമ്മദ് കുഞ്ഞി ആവിക്കൽ, മുഹമ്മദ് ഹദ്ദാദ്, എന്നിവർ ചേർന്നു സീലിങ് ഫാനുകൾ സ്കൂൾ അധികൃതർക്ക് കൈമാറി.
ഹെഡ് മാസ്റ്റർ രാജൻ കെ.കെ, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം സി.എച്ച്, മദർ പി.ടി.എ. പ്രസിഡന്റ് സീന രാജേഷ്, എസ്.എം.സി.ഇക്ബാൽ മുഹമ്മദ്, വി.വി ബാലകൃഷ്ണൻ, കമറുദ്ദീൻ, അഷ്റഫ് ബാവ നഗർ എന്നിവർ ആശംസകൾ നേർന്നു. കെ.ഇ.എ സെക്രട്ടറി അഷ്റഫ് കുച്ചാണം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി യു.വിജയശ്രീ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

