കെ.ഡി.എൻ.എ വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsമിസ്ല ഫാത്തിമ ഉബൈദ്, സൽഫ
അബ്ദുറഹ്മാൻ
കുവൈത്ത് സിറ്റി: കെ.ഡി.എൻ.എ (കോഴിക്കോട് ജില്ല എൻ.ആർ.ഐ അസോസിയേഷൻ) അംഗങ്ങളുടെ കുട്ടികളിൽ പത്താം ക്ലാസ് പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു.
കേരള സിലബസ് എസ്.എസ്.എൽ.സി വിഭാഗത്തിൽ മിസ്ല ഫാത്തിമ ഉബൈദ് സി.കെയും സി.ബി.എസ്.ഇ പത്താം ക്ലാസിൽ സൽഫ അബ്ദുറഹ്മാൻ മീത്തൽ പീടിയക്കലും ഒന്നാം സമ്മാനം കരസ്ഥമാക്കി.
വിജയികളെ സെപ്റ്റംബർ എട്ടിന് ഖൈതാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷ ചടങ്ങിൽ കാഷ് അവാർഡും ഫലകവും നൽകി അനുമോദിക്കുമെന്ന് പ്രസിഡന്റ് ബഷീർ ബാത്ത, ജനറൽ സെക്രട്ടറി എം.എം. സുബൈർ എന്നിവർ അറിയിച്ചു.