കല ട്രസ്റ്റ് പുരസ്കാര സമർപ്പണം മൂന്നിന്
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല ട്രസ്റ്റ് അവാർഡ് ദാനവും വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണവും വീടുകളുടെ നിർമാണോദ്ഘാടനവും സെപ്റ്റംബർ മൂന്നിന് നടക്കും. ഉച്ചക്ക് രണ്ടു മുതൽ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. സമ്മേളനം സംസ്ഥാന മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിക്കും. കല ട്രസ്റ്റ് ചെയർമാൻ എ.കെ. ബാലൻ, കെ.എസ്.ഡി.പി ചെയർമാൻ സി.ബി. ചന്ദ്രബാബു, എ.എം. ആരിഫ് എം.പി, സ്വാഗതസംഘം ചെയർമാൻ എച്ച്. സലാം എം.എൽ.എ, ചിത്തരഞ്ജൻ എം.എൽ.എ, നോർക്ക പ്രവാസി ക്ഷേമനിധി ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11 മുതൽ കുടുംബ സംഗമം നടക്കും.

