മലയാളം മിഷൻ പുരസ്കാരം ഏറ്റുവാങ്ങി കല കുവൈത്ത്
text_fieldsകല കുവൈത്ത് മലയാളം മിഷൻ സുഗതാഞ്ജലി പ്രവാസി പുരസ്കാരം ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: ഭാഷാപ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകുന്ന മികച്ച പ്രവാസി സംഘടനക്ക് മലയാളം മിഷൻ ഏർപ്പെടുത്തിയ സുഗതാഞ്ജലി പ്രവാസി പുരസ്കാരം കല കുവൈത്ത് ഏറ്റുവാങ്ങി.
തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ലോക മാതൃഭാഷ ദിനത്തോടനുബന്ധിച്ചു നടന്ന 'മലയാണ്മ -2026' പരിപാടിയിൽ മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ.സജി, വി.കെ പ്രശാന്ത് എം.എൽ.എയിൽ നിന്നും കലക്കുവേണ്ടി പുരസ്കാരം ഏറ്റുവാങ്ങി.
പ്രശസ്തി പത്രവും ഒരു ലക്ഷം രൂപയുമടങ്ങുന്നതാണ് പുരസ്കാരം.1990 മുതൽ കല കുവൈത്ത് മാതൃഭാഷ പ്രവർത്തനങ്ങൾ സജീവമായി നടത്തി വരികയാണ്. വർഷവും നിരവധി കുട്ടികളാണ് പദ്ധതികളിൽ പങ്കാളികളാകുന്നത്. ഒൻപത് വർഷമായി മലയാളം മിഷന്റെ സഹകരണത്തോടെ തുടർപഠന ക്ലാസുകൾ ഉൾപ്പെടെ വിവിധ മാതൃഭാഷ പഠന പദ്ധതികളും നടപ്പാക്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

