കല കുവൈത്ത് മാതൃഭാഷ പഠനക്ലാസുകളിലെ അധ്യാപകർക്ക് പരിശീലനം നൽകി
text_fieldsകല കുവൈത്ത് മാതൃഭാഷ പഠനക്ലാസ് അധ്യാപക പരിശീലനത്തിൽനിന്ന്
കുവൈറ്റ് സിറ്റി: കല കുവൈത്ത് ജനകീയ മാതൃഭാഷ സമിതി മാതൃഭാഷ പഠന ക്ലാസുകളിലെ അധ്യാപകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. മംഗഫ് കല സെന്ററിൽ പരിപാടി കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടക്കൽ ഉദ്ഘാടനം ചെയ്തു. മാതൃഭാഷ സമിതി ജനറൽ കൺവീനർ പി.വി.ശരത് അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ അംഗം അനിൽകുമാർ പരിശീലന ക്ലാസ് നയിച്ചു.
പഠനരീതികൾ, ഭാഷാപഠനത്തിലെ പുതിയ സമീപനങ്ങൾ, കുട്ടികളിൽ മലയാള ഭാഷയോടുള്ള താൽപര്യം വളർത്തുന്നതിനുള്ള മാർഗങ്ങൾ എന്നിവ അദ്ദേഹം അവതരിപ്പിച്ചു. മാതൃഭാഷാ കൺവീനർ അജിത് പോൾ സ്വാഗതവും കൺവീനർ ഗിരീഷ് നന്ദിയും പറഞ്ഞു. ‘മലയാളത്തെ രക്ഷിക്കുക, സംസ്കാരത്തെ തിരിച്ചറിയുക’ എന്ന സന്ദേശം ഉയർത്തി 1990-ൽ കല കുവൈത്ത് ആരംഭിച്ച മാതൃഭാഷ പഠന പദ്ധതിയിൽ പതിനായിരക്കണക്കിന് കുട്ടികൾ മലയാള ഭാഷാപഠനം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

