വ്യോമാതിർത്തി തുറന്നാൽ ഉടൻ സർവിസ് ആരംഭിക്കാൻ ജസീറ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് വ്യോമപാതയും വിമാനത്താവളവും അടച്ചതോടെ സൗദി അറേബ്യയിലെയും ഈജിപ്തിലെയും അഞ്ച് പ്രവർത്തന കേന്ദ്രങ്ങളിലൂടെ 73,655 യാത്രക്കാർക്ക് ഇതിനകം സേനവം നൽകിയതായി ജസീറ എയർവേസ് അറിയിച്ചു.
ഈജിപ്തിലെ കെയ്‌റോ, സൗദി അറേബ്യയിലെ ഖൈസുമ, ദമ്മാം, ജിദ്ദ, മദീന എന്നിവിടങ്ങളിലൂടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. ഇത് കുവൈത്തിലെ അസാധാരണമായ സാഹചര്യങ്ങളിൽ സർവീസ് തുടർച്ച നിലനിർത്താൻ സഹായിച്ചു.
മിഷ്‌റഫിലെ എക്സിബിഷൻ ഗ്രൗണ്ടിലെ ഹാളിൽ ലഗേജ്, ബോർഡിംഗ് പാസ്, ചെക്ക്-ഇൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പ്രതിദിനം 20 ഓളം വിമാനങ്ങൾ സർവീസ് നടത്തുന്നു. വൈകാതെ 26 പ്രതിദിന വിമാനങ്ങളായി വർധിപ്പിക്കാനും തുടർന്ന് 40 വിമാനങ്ങളായി വികസിപ്പിക്കാനും പദ്ധതിയുണ്ടെന്നും ജസീറ എയർവേയ്‌സ് സി.ഇ.ഒ ഭരതൻ പശുപതി പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെയും കാർഷിക ഉൽപ്പന്നങ്ങളുടെയും ഗതാഗതം ഉൾപ്പെടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് ചരക്ക് പ്രവർത്തനങ്ങളും സജീവമായി തുടരുന്നുണ്ട്.
വ്യോമാതിർത്തി തുറക്കുകയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഔദ്യോഗിക അനുമതി നൽകുകയും ചെയ്താഞ്ഞാൽ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ -5ൽ നിന്ന് ഉടൻ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഭരതൻ പശുപതി വ്യക്തമാക്കി. ഇതിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

