Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യയിൽനിന്നുള്ള...

ഇന്ത്യയിൽനിന്നുള്ള വിമാനം റദ്ദാക്കിയെന്ന്​ യാത്രക്കാരെ അറിയിച്ച്​ ജസീറ

text_fields
bookmark_border
ഇന്ത്യയിൽനിന്നുള്ള വിമാനം റദ്ദാക്കിയെന്ന്​ യാത്രക്കാരെ അറിയിച്ച്​ ജസീറ
cancel

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യി യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച്​ ജ​സീ​റ എ​യ​ർ​വേ​​സ്. വ്യോ​മ​യാ​ന വ​കു​പ്പി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ന്ത്യ, പാ​കി​സ്ഥാ​ൻ, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, ശ്രീ​ല​ങ്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ നേ​രി​ട്ടും അ​ല്ലാ​തെ​യു​മു​ള്ള വി​മാ​ന ഷെ​ഡ്യൂ​ളു​ക​ൾ മ​റ്റൊ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​ത്​ വ​രെ മാ​റ്റി​വെ​ച്ച​താ​യാ​ണ്​ ജ​സീ​റ എ​യ​ർ​വേ​​സ്​ യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ക്യു.​ആ​ർ കോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടു​വ​രു​ക​യാ​ണെ​ന്ന് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഒാ​പ​ൺ ഹൗ​സി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ക്കാ​രു​ടെ തി​രി​ച്ചു​വ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്​​ത​ത വ​രേ​ണ്ട​തു​ണ്ടെ​ന്നും കു​വൈ​ത്ത്‌ സ​ർ​ക്കാ​റി​ൽ​നി​ന്ന് യാ​ത്രാ​നു​മ​തി ല​ഭി​ച്ച​ശേ​ഷം മാ​ത്ര​മേ ടി​ക്ക​റ്റ്​ ബു​ക്ക്​ ചെ​യ്യാ​വൂ എ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. നേ​ര​ത്തേ വി​ദേ​ശി​ക​ളു​ടെ പ്ര​വേ​ശ​ന വി​ല​ക്ക്​ നീ​ക്കു​ന്ന അ​റി​യി​പ്പ്​ വ​ന്ന ശേ​ഷം കു​വൈ​ത്ത്​ എ​യ​ർ​വേ​​സും ജ​സീ​റ എ​യ​ർ​വേ​​സും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ കോ​വി​ഷീ​ൽ​ഡ്‌ വാ​ക്സി​ൻ കു​വൈ​ത്ത്‌ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അം​ബാ​സ​ഡ​ർ ഒാ​പ​ൺ ഹൗ​സി​ൽ ആ​വ​ർ​ത്തി​ച്ചു വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightAl Jazeerapassengers
News Summary - Jazeera informs passengers that flight from India has been canceled
Next Story