Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​റാ​ൻ അം​ബാ​സ​ഡ​റെ...

ഇ​റാ​ൻ അം​ബാ​സ​ഡ​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു

text_fields
bookmark_border
ഇ​റാ​ൻ അം​ബാ​സ​ഡ​റെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു
cancel
camera_alt

ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സീ​സ് അ​ൽ ദൈ​ഹാ​നി​യും ഇ​റാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ടൂ​ട്ടോ​ഞ്ചി​യും

കു​വൈ​ത്ത് സി​റ്റി: ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും ഉ​പ​യോ​ഗി​ച്ചു​ള്ള ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം കു​വൈ​ത്തി​ലെ ഇ​റാ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ് ടൂ​ട്ടോ​ഞ്ചി​യെ ര​ണ്ടാം ത​വ​ണ​യും വി​ളി​ച്ചു​വ​രു​ത്തി.

തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ കു​വൈ​ത്തി​ന്റെ പ​ര​മാ​ധി​കാ​ര​ത്തി​ന്റെ​യും വ്യോ​മാ​തി​ർ​ത്തി​യു​ടെ​യും ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ചാ​ർ​ട്ട​റി​ന്റെ​യും അ​ന്താ​രാ​ഷ്ട്ര നി​യ​മ​ത്തി​ന്റെ​യും ഗു​രു​ത​ര​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സീ​സ് അ​ൽ ദൈ​ഹാ​നി ഉ​ണ​ർ​ത്തി.

കു​വൈ​ത്ത് പ്ര​ദേ​ശ​ത്തി​നും വ്യോ​മാ​തി​ർ​ത്തി​ക്കും നേ​രെ, പ്ര​ത്യേ​കി​ച്ച് സു​പ്ര​ധാ​ന സി​വി​ലി​യ​ൻ സൗ​ക​ര്യ​ങ്ങ​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്ന ഇ​റാ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ക​യും നി​ര​സി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യും വ്യ​ക്ത​മാ​ക്കി.

സി​വി​ലി​യ​ൻ കേ​ന്ദ്ര​ങ്ങ​ളെ​യും ജ​ന​സാ​ന്ദ്ര​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​പ്ര​കാ​രം ക്രി​മി​ന​ൽ ന​ട​പ​ടി​യാ​ണെ​ന്ന് ചൂ​ണ്ടി​കാ​ട്ടി. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​ലെ അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും അ​വി​ഭാ​ജ്യ​മാ​ണ്.

ഏ​തൊ​രു ജി.​സി.​സി രാ​ജ്യ​ത്തി​ന്റെ​യും പ​ര​മാ​ധി​കാ​ര​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വും കൂ​ട്ടാ​യ സു​ര​ക്ഷ​ക്ക് നേ​രി​ട്ടു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും ആ​ക്ടി​ങ് ഡെ​പ്യൂ​ട്ടി വി​ദേ​ശ​കാ​ര്യ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iranambassadorprotested
News Summary - Iran's ambassador has been protested.
Next Story