ഇറാൻ തുറമുഖ സ്ഫോടനം; അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: തെക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് നിരവധി പേർ കൊല്ലപ്പെട്ട സ്ഫോടനത്തിൽ കുവൈത്ത് ഇറാനോട് അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.
അപകടത്തിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവർ ഇറാൻ പ്രസിഡന്റ് ഡോ.മസ്ഊദ് പെശസ്കിയാന് സന്ദേശം അയച്ചു.അപകടത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി അമീർ പ്രാർഥിക്കുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
ദുരന്തത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രാലയവും ആത്മാർഥ അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ശനിയാഴ്ചയാണ് ബന്ദർ അബ്ബാസിലെ ഷാഹിദ് രാജീ തുറമുഖത്ത് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശത്ത് വൻ തോതിൽ പുക ഉയർന്നു. തുറമുഖത്തിന് സമീപത്തുള്ള പ്രദേശങ്ങൾക്കും നാശനഷ്ടമുണ്ടായി. കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അതേസമയം, സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നതായും പരിക്കേറ്റവരുടെ എണ്ണം 800 ആയതായും ഇറാനിയൻ അധികൃതർ ഞായറാഴ്ച വെളിപ്പെടുത്തി.
ബെനിനിലെ ആക്രമണത്തെ അപലപിച്ചു
കുവൈത്ത് സിറ്റി: വടക്കൻ ബെനിനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന ആകൃമണത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. അപകടത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും കുവൈത്ത് ശക്തമായി നിരാകരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ വിദേശകാര്യ മന്ത്രാലയം പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

