Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജ്യത്തെ നടുക്കി വീണ്ടും ഇറാൻ ആക്രമണം; കുവൈത്ത് അതിശക്തമായി അപലപിച്ചു

text_fields
bookmark_border
രാജ്യത്തെ നടുക്കി വീണ്ടും ഇറാൻ ആക്രമണം; കുവൈത്ത് അതിശക്തമായി അപലപിച്ചു
cancel

കുവൈത്ത് സിറ്റി: രാജ്യത്തെ നടുക്കി ഇടവേളക്കു ശേഷം കുവൈത്തിന് നേരെ വീണ്ടും ഇറാൻ ആക്രമണം. വ്യാഴാഴ്ച വൈകീട്ടാണ് രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണാക്രമണം ഉണ്ടായത്. ആക്രമണത്തിൽ രണ്ട് ഇറ്റാലിയൻ പൗരന്മാർ കൊല്ലപ്പെടുകയും ഒരു കുവൈത്ത് പൗരനും ഒരു പാകിസ്താൻ പൗരനും പരിക്കേൽക്കുകയും ചെയ്തു. കനത്ത ഭൗതിക നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് അതിശക്തമായി അപലപിച്ചു.

ഡ്രോണുകൾ പ്രതിരോധിച്ചതിനെ തുടർന്ന് ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചതാണ് പരിക്കിന് കാരണം. കുവൈത്ത് വ്യോമാതിർത്തിക്കുള്ളിൽ ശത്രുതാപരമായ നിരവധി ഡ്രോണുകൾ സായുധ സേന കണ്ടെത്തുകയും നേരിടുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗിക വക്താവ് സ്റ്റാഫ് കേണൽ സൗദ് അബ്ദുൽ അസീസ് അൽ അത്‌വാ പറഞ്ഞു.

പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും കാത്തുസൂക്ഷിക്കുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുമെന്നും, ജാഗ്രത തുടരുമെന്നും സായുധ സേന വ്യക്തമാക്കി.

ഇറാൻ നടപടി അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭാ ചാർട്ടർ, യു.എൻ രക്ഷാ സമിതി പ്രമേയം എന്നിവയുടെ ഗുരുതരമായ ലംഘനമാണെന്ന് വിദേശകാര്യമന്ത്രാലയം ചൂണ്ടികാട്ടി. ആക്രമണങ്ങൾ തുടരുന്നത് പ്രാദേശിക സ്ഥിരതക്കും ഭീഷണിയും സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണ്. തങ്ങളുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും, ആക്രമണങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും സ്വന്തം പ്രദേശത്തെയും സുപ്രധാന സൗകര്യങ്ങളെയും പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശം കുവൈത്തിനുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു. രണ്ട് ഇറ്റാലിയൻ പൗരന്മാരുടെ മരണത്തിൽ ഇറ്റാലിയൻ സർക്കാറിനോടും ജനങ്ങളോടും കുവൈത്ത് അനുശോചനം അറിയിക്കുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു.

ഫെബ്രുവരി 28 മുതൽ യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെ കുവൈത്തിന് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നിരുന്നു. അടുത്തിടെ ഇവ നിലച്ചിരുന്നുവെങ്കിലും വീണ്ടും ആക്രമണം ആരംഭിച്ചത് സംഘർഷം പുനരാരംഭിക്കുമോ എന്ന ഭീതി ഉയർത്തിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran Drone Attack Hits Kuwait; Two Italians Killed
Next Story