ഇൻഫോർമാറ്റിക്‌സ് അവാർഡുകള്‍ വിതരണം ചെയ്തു
text_fieldsഇൻഫോർമാറ്റിക്‌സ് അവാർഡ് വിതരണ ചടങ്ങിൽ കിരീടാവകാശി ശൈഖ് മിശ്അൽ
അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: 22-ാമത് എഡിഷന്‍ ശൈഖ് സലീം അലി അസ്സബാഹ് ഇൻഫോർമാറ്റിക്‌സ് അവാർഡുകള്‍ വിതരണം ചെയ്തു. ബയാന്‍ പാലസില്‍ നടന്ന ചടങ്ങില്‍ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അവാര്‍ഡുകള്‍ കൈമാറി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കലാമാണ് വരാന്‍ പോകുന്നതെന്നും സാങ്കേതിക മുന്നേറ്റത്തിന്റെ ഈ അതിപ്രസരം മനുഷ്യരാശിക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നും അവാർഡ് ബോർഡ് ഓഫ് ട്രസ്റ്റീസ് മേധാവി ഷെയ്ഖ അയ്ദ സലീം അസ്സബാഹ് പറഞ്ഞു. ഗൂഗിൾ ക്ലൗഡ് കമ്പനി വൈസ് പ്രസിഡന്റ് വിന്റൺ സെർഫ് മുഖ്യാതിഥിയായിരുന്നു.
ജുഡീഷ്യൽ മേഖലയിലെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ് ഖത്തര്‍ പബ്ലിക് പ്രോസിക്യൂഷനും, മെഡിക്കൽ രംഗത്തെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ അവാർഡ്, സ്മാർട്ട് മാഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്സാം ബാലാജിനും , ഡിജിറ്റൽ കരിയറിനുള്ള എക്സലൻസ് അവാർഡ് ഫൈസൽ അബ്ദുൽറഹ്മാൻ അൽ ഷൈജിക്കും, ഡിജിറ്റൽ മീഡിയ രംഗത്തെ മികവിന് ദാർ അൽ ഖബാസിനും സമ്മാനിച്ചു.