Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻഫോക് ചെസ് ടൂർണമെന്റ്...

ഇൻഫോക് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
ഇൻഫോക് ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
cancel
camera_alt

ഇൻഫോക് ചെസ് ടൂർണമെന്റ് വിജയികൾ സംഘാടകർകൊപ്പം

കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) ചെസ് ടൂർണമെന്റ് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. ഇൻഫോക് ചെസ്സ് ക്ലബ്ബിൻറെ പത്താം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ടൂർണമെന്റിൽ സൂപ്പർ സീനിയർ, സീനിയർ, ജൂനിയർ, സബ് ജൂനിയർ എന്നീ വിഭാഗങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നായി 200 മത്സരാർത്ഥികൾ പങ്കെടുത്തു.

സൂപ്പർ സീനിയർ വിഭാഗത്തിൽ ജെസ്ബിൻ ജെയിംസ്, ശ്രീരാഗ് മോഹനൻ, രമേഷ് ഭാസ്കരൻ, സീനിയർ വിഭാഗത്തിൽ ജോയൽ കുളങ്ങര, പാർത്ഥീശ്വർ സായി, ഏബൽ ജോസഫ്, ജൂനിയർ വിഭാഗത്തിൽ പാട്രിക് റിയാൻ പിന്റോ, ഹാനി ഹംദാൻ, ശ്രാവൺ പൂവത്തുംമൂട്ടിൽ, സബ് ജൂനിയർ വിഭാഗത്തിൽ ഡോൺസൺ യെഷുരുൺ, അഥർവ് പ്രശാന്ത്, പ്രിസ്റ്റൺ റെയ്‍ഡൻ പിന്റോ, നേഹ ജോൺ എന്നിവർ യഥാക്രമം ഒന്ന് രണ്ട്, മൂന്നു സഥാനങ്ങൾ നേടി. അനിത രാജേന്ദ്രൻ, ജേക്കബ് ഉമ്മൻ, ഷിജു ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ കെ.കെ.ഗിരീഷ്, അനീഷ് പൗലോസ്, ജോസഫ് മുളയ്ക്കൽ, ബിജു എ. മത്തായി, പ്രകാശ് ഗോഡ്‌വിൻ പിന്റോ, ഫിൽസൺ മോദി, ശരണ്യ ത്രേഹാൻ, ആദിത്യ പ്രകാശ് എന്നിവർ മത്സര നടത്തിപ്പിന് നേതൃത്വം നൽകി. സമാപന സമ്മേളനത്തിൽ ഇൻഫോക് പ്രസിഡണ്ട് വിജേഷ് വേലായുധൻ അധ്യക്ഷത വഹിച്ചു.

അറബ് ചെസ് ഫെഡറേഷൻ വനിതാ കമ്മിറ്റി പ്രസിഡന്റും ഫിഡെ ആർബിറ്ററുമായ ബഷായർ അൽസൈദ് മുഖ്യാതിഥിയായി പങ്കെടുത്തു. ഇൻഫോക് ജനറൽ സെക്രട്ടറി ജോബി ജോസഫ് സ്വാഗതവും ജോ. ട്രഷററും സ്പോർട്സ് കൺവീനറുമായ സതീഷ് കരുണാകരൻ നന്ദിയും പറഞ്ഞു. ബിബിൻ ജോർജ്, ലിയോ അവറാച്ചൻ, ഡെന്നിസ് സാജൻ എന്നിവർ ഏകോപനം നിർവഹിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:infocusgulfmadhyamamchess tournamentKuwait
News Summary - Infoc Chess Tournament organized
Next Story