Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻകാസ് യൂത്ത് വിങ്...

ഇൻകാസ് യൂത്ത് വിങ് ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും

text_fields
bookmark_border
ഇൻകാസ് യൂത്ത് വിങ് ക്വിറ്റ് ഇന്ത്യ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും
cancel
camera_alt

ഇൻകാസ് യൂത്ത് വിങ് ക്വിറ്റ് ഇന്ത്യ ദിന-യൂത്ത് കോൺഗ്രസ് സ്ഥാപക ദിന പരിപാടികൾ ഫാ. ബിനു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ഇൻകാസ് യൂത്ത് വിങ് നേതൃത്വത്തിൽ ക്വിറ്റ്ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആഘോഷിച്ചു. അബ്ബാസിയ നയനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കേരള സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

‘ലഹരി വിമുക്ത കേരളം - നമ്മുടെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് അജു അല്‍ബട്ട് അധ്യക്ഷത വഹിച്ചു. കുവൈത്ത് സെന്റ് ജോൺസ് മാർത്തോമാ ചർച്ചിലെ ഫാദർ. ബിനു എബ്രഹാം ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ്‌ നടുവിലെമുറി, വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, ജനറൽ സെക്രട്ടറി അനൂപ് സോമൻ, ട്രഷറർ അലക്സ് മാത്യു പുത്തൂർ, മാത്യു ചെന്നിത്തല, കുര്യൻ തോമസ് പൈനുംമൂട്ടിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജെയിംസ് വി കൊട്ടാരം ഓപ്പറേഷൻ തൂഫാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ജില്ലാ കൺവീനർമാരായ അനിൽ വള്ളികുന്നം, ഷിജു ഓതറ, അലക്സ് മാനന്തവാടി, എബി ജോയ്, ലീൻ ഔസേപ്പ്, സുമിത് റാന്നി, ബിജു അലക്സാണ്ടർ, ഷിബു തയ്യിൽ, രതീഷ് കുമ്പളത്ത്, ശശി വലിയകുളങ്ങര, ജിജി നൈനാൻ, പ്രകാശ് ചിറ്റേഴത്ത്, ബിജു ഡാനിയേൽ, അനു ആൽബർട്ട്, ജ്യോതിഷ് കടമ്പനാട് തുടങ്ങിയവർ നേതൃത്വം നൽകി. ബിജി പള്ളിക്കൽ സ്വാഗതവും, ഒസാമ വാഹിദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationgulfmadhyamamKuwaitIncas Youth Wing
News Summary - INCAS Youth Wing Quit India Day and Youth Congress Foundation Day
Next Story