Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kuwait city
cancel
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ സെപ്​റ്റംബർ...

കുവൈത്തിൽ സെപ്​റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പിഴ

text_fields
bookmark_border

കുവൈത്ത്​ സിറ്റി: കുവൈത്തിൽ സെപ്​റ്റംബർ ഒന്നിനുശേഷം ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ പ്രതിദിന പിഴ ചുമത്തുന്നു. ഇഖാമ കാലാവധി കഴിഞ്ഞവർക്ക്​ നവംബർ 30 വരെ സ്വഭാവിക എക്​സ്​റ്റൻഷൻ അനുവദിച്ചിരുന്നു. പ്രത്യേക അപേക്ഷ നൽകാതെ തന്നെ സ്വാഭാവിക എക്​സ്​റ്റൻഷൻ നൽകുന്ന സംവിധാനമായിരുന്നു പ്രാബല്യത്തിലാക്കിയത്​.

സെപ്റ്റംബർ ഒന്നിന്​ ശേഷം ഇത്​ അനുവദിക്കുന്നില്ല. മാനുഷിക പരിഗണനവെച്ചും താമസകാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത്​ ഒഴിവാക്കാനുമാണ്​ വിസ കാലാവധി നീട്ടിനൽകിയത്​. ആഭ്യന്തര മന്ത്രാലയത്തി​െൻറ വെബ്​സൈറ്റ്​ വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരി​െട്ടത്തിയും വിസ പുതുക്കാവുന്നതാണ്​.

ഇത്​ ​ഉപയോഗപ്പെടുത്താതെ സ്വാഭാവിക എക്​സ്​റ്റെൻഷൻ പ്രതീക്ഷിച്ചിരുന്നവരാണ്​ വെട്ടിലായത്​. സെപ്​റ്റംബർ ഒന്നിന്​ ശേഷമുള്ള ഒാരോ ദിവസത്തിനും രണ്ട്​ ദീനാർ വീതം പിഴ അടക്കേണ്ടി വരും. സെപ്​റ്റംബർ ഒന്നിന്​ മുമ്പ്​ വിസ കാലാവധി കഴിഞ്ഞവർക്ക്​ നവംബർ 30 വരെ സ്വാഭാവിക എക്​സ്​റ്റെൻഷൻ നൽകിയിട്ടുണ്ട്​.

സന്ദർശക വിസയിലെത്തി കോവിഡ്​ പ്രതിസന്ധിയെ തുടർന്ന്​ വിമാന സർവിസുകൾ നിലച്ച്​ കുവൈത്തിൽ കുടുങ്ങിപ്പോയവർക്കും വിസ കാലാവധി കഴിഞ്ഞ മറ്റു നിരവധിപേർക്കും സ്വാഭാവിക എക്​സ്​റ്റെൻഷൻ ആശ്വാസമായിരുന്നു.

കുവൈത്തിൽ മാർച്ച്​ ഒന്ന്​ മുതലാണ്​ മൂന്ന്​​ ഘട്ടങ്ങളിലായി ഒമ്പത്​ മാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടിനൽകിയത്​. നവംബർ 30ന്​ ശേഷം നീട്ടി​നൽകില്ലെന്നും ഇൗ കാലാവധിക്കകം സന്ദർശക വിസയിലുള്ളവർ തിരിച്ചുപോവണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaiqamaextensionkuwait
News Summary - In Kuwait, those who have expired their iqama after September 1 will be fined
Next Story