ഹുദാ സെന്റർ പുരസ്കാരം എം.പി.എ.ഖാദർ കരുവൻപൊയിലിന് സമ്മാനിച്ചു
text_fieldsഎം.പി.എ.ഖാദർ കരുവൻപൊയിലിന് കെ.എൻ.എം.വൈസ് പ്രസിഡന്റ് ബാബു സേട്ട് പുരസ്കാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പ്രഥമ പുരസ്കാരം എം.പി.എ. ഖാദർ കരുവൻപൊയിലിന് സമ്മാനിച്ചു. കെ.ജെ.യു നൂറാം വാർഷികവുമായി ബന്ധപ്പെട്ട് കോഴിക്കോട് കടപ്പുറത്തു നടന്ന ബഹുജന സമ്മേളനവേദിയിൽ കെ.എൻ.എം.വൈസ് പ്രസിഡന്റ് ബാബു സേട്ട് പുരസ്കാര തുകയും പ്രശസ്തി പത്രവും ഖാദർ കരുവൻപൊയിലിന് കൈമാറി.
ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന്, എജുക്കേഷൻ സെക്രട്ടറി വീരാൻ കുട്ടി സ്വലാഹി എന്നിവർ സംബന്ധിച്ചു. വൈജ്ഞാനിക രംഗത്തെ സ്തുത്യർഹമായ സേവനങ്ങൾ മുൻനിർത്തിയാണ് ഹുദാ സെന്റർ എം.പി.എ.ഖാദർ കരുവൻപൊയിലിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

