സൗദിക്കെതിരായ ഹൂതി ആക്രമണം: യു.എൻ രക്ഷാസമിതി പ്രമേയത്തെ സ്വാഗതം ചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: സൗദി അറേബ്യക്കും യെമനിനുമെതിരെ തുടരുന്ന ഹൂതി ആക്രമണങ്ങളെ ശക്തമായി അപലിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി നടപടിയെ സ്വാഗതം ചെയ്ത് കുവൈത്ത്. വിദേശകാര്യ മന്ത്രാലയമാണ് യു.എൻ അപലപനത്തെ സ്വാഗതം ചെയ്തത്. ജൂലൈ 13 മുതൽ സൗദിക്കെതിരെ നടക്കുന്ന ഹൂതി ആക്രമണത്തെയും, ജൂലായ് 22ന് ചരക്കു കപ്പലിനെതിരെയും നടന്ന ഹൂതി ആക്രമണത്തെ ശക്തമായ ഭാഷയിലാണ് യു.എൻ രക്ഷാ സമിതി വിമർശിച്ചത്.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഉടനടി അവസാനിപ്പിക്കണമെന്നും ഞായറാഴ്ചത്തെ കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സൗദി അറേബ്യയ്ക്കും യമൻ ഗവൺമെന്റിനും യൂറോപ്യൻ യൂണിയനും പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാനും സിവിലിയൻമാരുടെ സുരക്ഷ ഉറപ്പാക്കാനും ആഹ്വാനം ചെയ്തു. സൗദിക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഗുരുതരമായ ഭീഷണിയാണെന്ന് യു.എൻ രക്ഷാസമിതി മുന്നറിയിപ്പ് നൽകി.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും ഉറപ്പാക്കാനുള്ള സൗദി അറേബ്യയുടെ എല്ലാ അവകാശങ്ങൾക്കും കുവൈത്തിന്റെ മുഴുവൻ പിന്തുണയുമുണ്ടാകുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. യമനിലെ സൻആ, ഹുദൈദ വിമാനത്താവളങ്ങളിൽ അനുമതിയില്ലാതെ വിമാനങ്ങൾ ഇറക്കുന്നതിനെയും സൗദിക്കും ചരക്കുകപ്പലുകൾക്കും നേരെ നടത്തുന്ന മിസൈൽ ആക്രമണങ്ങളെയുമാണ് സുരക്ഷാ കൗൺസിൽ അപലപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

