Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

text_fields
bookmark_border
ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം
cancel

കു​വൈ​ത്ത് സി​റ്റി: റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി ഭി​ക്ഷാ​ട​ന​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ഭി​ക്ഷാ​ട​നം തു​ട​ച്ചു​നീ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് സെ​ക്യൂ​രി​റ്റി റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് മീ​ഡി​യ വ്യ​ക്ത​മാ​ക്കി. റ​മ​ദാ​ൻ മാ​സ​ത്തി​ന്റെ വ​ര​വോ​ടെ ഭി​ക്ഷാ​ട​നം വ​ർ​ധി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ഭി​ക്ഷാ​ട​ന കേ​സു​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 97288211, 97288200, 25582581, 25582582 ഫോ​ൺ ന​മ്പ​റു​ക​ളി​ലോ എ​മ​ർ​ജ​ൻ​സി ന​മ്പ​റാ​യ 112ലോ ​വി​വ​രം അ​റി​യി​ക്കാം.

പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ ഭി​ക്ഷാ​ട​ക​ർ പി​ടി​യി​ലാ​യാ​ൽ നാ​ടു​ക​ട​ത്തു​മെ​ന്നും സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. യാ​ച​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​മു​ണ്ട്. കു​വൈ​ത്തി​ൽ യാ​ച​ന നി​യ​മം​മൂ​ലം നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home Ministrybegging
News Summary - Home Ministry strengthens action against begging
Next Story