ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsകുവൈത്ത് സിറ്റി: സാരഥി കുവൈത്ത് ഫഹാഹീൽ യൂനിറ്റ് വനിതാവേദി ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടിയിൽ മരുന്നുകളും ഓപറേഷനും ഇല്ലാതെ ലളിതമായ മാർഗങ്ങളിലൂടെ എങ്ങനെ ആരോഗ്യം സൂക്ഷിക്കാം എന്ന് ചർച്ച ചെയ്തു. സുജോക് തെറപ്പിയും സ്മൈൽ മുദ്ര മെഡിറ്റേഷനും ചെയ്ത് എങ്ങനെ സുഖംപ്രാപിക്കാം എന്ന് രാജിയ പി. കിച്ചു ക്ലാസെടുത്തു.
100ൽ അധികം ആളുകൾ പങ്കെടുത്തു. വേദനയും ടെൻഷനും ഇല്ലാത്ത ശരീരവും മനസ്സും എങ്ങനെ മരുന്നില്ലാതെ സ്വായത്തമാക്കാമെന്നും നമുക്കു ചുറ്റുമുള്ള സമൂഹത്തെ അടിയന്തര സമയങ്ങളിൽ എങ്ങനെ സഹായിക്കാമെന്നും ബോധവത്കരിക്കുകയുണ്ടായി. സാരഥി കുവൈത്ത് വൈസ് പ്രസിഡന്റ് ബിജു ഗംഗാധരൻ നന്ദി പറഞ്ഞു.

