കുവൈത്തിന് പ്രവാസികളുടെ െഎക്യദാർഢ്യവുമായി 'ഹമാര പ്യാര്' ആൽബം
text_fieldsകുവൈത്തിന് പ്രവാസികളുടെ െഎക്യദാർഢ്യമായി മുജ്തബ ക്രിയേഷൻസ് ഒരുക്കിയ ‘ഹമാര പ്യാര്’ വിഡിയോ ആൽബം
കുവൈത്ത് സിറ്റി: 60ാം ദേശീയദിനം ആഘോഷിക്കുന്ന കുവൈത്തിന് പ്രവാസികളുടെ െഎക്യദാർഢ്യവും സ്നേഹ പ്രകടനവുമായി 'ഹമാര പ്യാർ' വിഡിയോ ആൽബം. മുജ്തബ ക്രിയേഷെൻറ നേതൃത്വത്തില്‍ നിർമിച്ച വിഡിയോ ആൽബം പോറ്റമ്മ നാടിെൻറ അഭിമാന നിമിഷങ്ങളില്‍ മലയാളി കൂട്ടായ്മ തങ്ങളുടെ ഹൃദയവികാരം ചേര്‍ത്തുവെക്കുന്നതായി. ഇന്ത്യന്‍ അംബാസഡര്‍ സിബി ജോർജിെൻറ ആശംസയോടെയാണ് വിഡിയോ ആല്‍ബം ആരംഭിക്കുന്നത്. കൊറോണയെന്ന മഹാമാരിയില്‍ വിറങ്ങലിച്ചുനിൽക്കുന്ന ഈ കാലത്തും കുവൈത്ത് ഭരണകൂടം പ്രവാസികള്‍ക്ക് നല്കുന്ന പിന്തുണയാണ് ആല്‍ബത്തിന് പ്രചോദനമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ഹബീബുല്ല മുറ്റിച്ചൂരാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. ഒ.എം കരുവാരക്കുണ്ടിെൻറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മുസ്തഫ അമ്പാടി. ഹബീബുല്ല മുറ്റിച്ചൂരും യൂനുസെഡും ചേര്‍ന്ന് ആലപിച്ച ഗാനത്തിന് സിന്ധു മദുല്രാജ്, ലാല്സന് പെരേര, അനൂപ് മാനുവല്‍ എന്നിവർ നൃത്തസംവിധാനം നിർവഹിച്ചപ്പോൾ രതീഷ് അമ്മാസ് കാമറ ചലിപ്പിച്ചു.

