ഗോൾഡൻ ഫോക്ക് പുരസ്കാരം: അപേക്ഷ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂരുകാരുടെ സംഘടനയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) നൽകുന്ന പതിനേഴാമത് ഗോൾഡൻ ഫോക്ക് പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
വിവിധ മേഖലകളിൽ സ്തുത്യർഹസേവനം അനുഷ്ഠിക്കുകയോ സമഗ്ര സംഭാവനകൾ നൽകുകയോ ചെയ്ത കണ്ണൂർ ജില്ലയിൽനിന്നുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവക്കാണ് ഗോൾഡൻ ഫോക്ക് അവാർഡ്. ഇത്തവണ കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവാസി സംരംഭകൻ /സംരംഭകക്ക് ആണ് നൽകുന്നത്.
നിലവിൽ പ്രവാസി ആയിരിക്കണം. മേഖലയിൽ നിന്നുള്ളവർ ആയിരിക്കണം. കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവാസി ആയിരിക്കണം എന്നിവയാണ് നിബന്ധനകൾ. അപേക്ഷകൾ Goldenfoke@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. അവസാന തീയതി സെപ്റ്റംബർ 25.

