Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുബൈ, തുർക്കി വഴി...

ദുബൈ, തുർക്കി വഴി കുവൈത്തിലേക്ക്​ വിമാന ടിക്കറ്റ്​ ക്ഷാമം

text_fields
bookmark_border
ദുബൈ, തുർക്കി വഴി കുവൈത്തിലേക്ക്​ വിമാന ടിക്കറ്റ്​ ക്ഷാമം
cancel

കുവൈത്ത്​ സിറ്റി: ദുബൈ, തുർക്കി എന്നിവ ഇടത്താവളമാക്കി കുവൈത്തിലേക്ക്​ വരാൻ ആസൂത്രണം ചെയ്യുന്നവർക്ക്​ നിരാശ സമ്മാനിച്ച്​ വിമാന ടിക്കറ്റ്​ ക്ഷാമ വാർത്ത. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ഒഴിവില്ലെന്നാണ്​ റിപ്പോർട്ടുകൾ.

കുവൈത്തിലേക്ക്​ ​പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയതാണ്​ ടിക്കറ്റ്​ ക്ഷാമത്തിന്​ കാരണം. ഫെബ്രുവരി ആറുവരെയാണ്​ നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്​. അതുകഴിഞ്ഞുള്ള ദിവസങ്ങ​ളിലേക്ക്​ ഷെഡ്യൂൾ ചെയ്​ത വിമാനങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ്​ വിവരം.

ഇനി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. അത്​ വരും ദിവസങ്ങളിലെ സാഹചര്യം അനുസരിച്ചാണ്​. നേരത്തെ ഷെഡ്യൂൾ ചെയ്​ത നിരവധി വിമാനങ്ങളാണ്​ വ്യോമയാന വകുപ്പി​ന്‍റെ തീരുമാനത്തെ തുടർന്ന്​ റദ്ദാക്കിയത്​. ഒാരോ രാജ്യത്തിനും ക്വാട്ട നിശ്ചയിക്കുക കൂടി ചെയ്​തതോടെ ക്ഷാമം പിന്നെയും കൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiTurkeyFlight serviceFlight Ticketkuwait
News Summary - Flight Tickets not available in Dubai and Turkey Route
Next Story