Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവിമാന സർവിസ്​...

വിമാന സർവിസ്​ അനിശ്ചിതത്വത്തിൽ

text_fields
bookmark_border
വിമാന സർവിസ്​ അനിശ്ചിതത്വത്തിൽ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായതോടെ നിരവധി പേർ പ്രയാസത്തിൽ.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ കൊണ്ടുപോവാൻ​ ഏർപ്പെടുത്തിയ വന്ദേ ഭാരത്​ ദൗത്യത്തി​​െൻറ നാലാംഘട്ടത്തിൽ കുവൈത്തിൽ അനിശ്ചിതത്വം തുടരുകയാണ്​. ഒരാഴ്​ചയിലേറെയായി കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്​. നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ തഴഞ്ഞ്​ സ്വകാര്യ വിമാനക്കമ്പനികൾക്ക്​ അവസരം നൽകിയത്​ പ്രതിസന്ധിയിലേക്ക്​ നയിച്ചിട്ടുണ്ട്​.

സ്വകാര്യ വിമാനക്കമ്പനികൾ എംബസി നൽകുന്ന പട്ടികയിൽനിന്ന്​ കുറച്ചുപേരെ ഉൾ​പ്പെടുത്തുകയും ബാക്കി സീറ്റുകൾ ട്രാവൽസുകൾ വഴി വിൽക്കുകയുമായിരുന്നു. വന്ദേ ഭാരത്​ നിരക്കിനേക്കാൾ അധികമായാണ്​ ട്രാവൽസുകൾ വഴി വിൽക്കുന്നത്​. ഇത്​ കുവൈത്തിലെ വിമാനക്കമ്പനികളായ കുവൈത്ത്​ എയർവേയ്​സിനും ജസീറ എയർവേയ്​സിനും പ്രതിഷേധമുണ്ടാക്കി. പൗരന്മാരെ തിരിച്ചുകൊണ്ടുപോവുന്ന ദൗത്യമല്ല കൊമേഴ്​സ്യൽ സർവീസിന്​ സമാനമായ പ്രവർത്തനമാണ്​ ഇന്ത്യയിലെ സ്വകാര്യ വിമാനക്കമ്പനികൾ നടത്തുന്നതെന്നും അങ്ങനെയെങ്കിൽ തങ്ങൾക്കും തുല്യ അവസരം നൽകണമെന്നാണ്​ കുവൈത്തി വിമാനക്കമ്പനികളുടെ ആവശ്യം.

പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​ത വിദേശികളെ സൗജന്യമായി കൊണ്ടുപോയത്​ തങ്ങളാണെന്ന്​ ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച തർക്കമാണ്​ വന്ദേ ഭാരത്​ ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കിയത്​. അതിനിടെ ചാർ​േട്ടഡ്​ വിമാനങ്ങളും മുടങ്ങിയതോടെ നാടണയാൻ ഒരു വഴിയും ഇല്ലാതായി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്‌ കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സും ചാർട്ട്​ ചെയ്​തിരുന്ന വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്​.

ജൂലൈ 24 മുതൽ 31 വരെ കുവൈത്തിൽനിന്നുള്ള മുഴുവൻ വിമാന സർവീസുകൾക്കും ഇന്ത്യൻ വ്യോമയാന മന്ത്രാലയം വിലക്ക്​ ഏർപ്പെടുത്തിയതാണ്​ കാരമെന്നാണ്​ റിപ്പോർട്ട്​​. ഫലത്തിൽ പെ​െട്ടന്ന്​ നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന നിരവധി പേർക്ക്​ വഴി അടഞ്ഞിരിക്കുകയാണ്​. ടിക്കറ്റ്​ ബുക്ക്​ ചെയ്​തും യാത്ര ആസൂത്രണം ചെയ്​തും മുറികൾ ഒഴിഞ്ഞുകൊടുത്ത നിരവധി പേർ പ്രതിസന്ധിയിലായി.

രോഗികളും പ്രായമായവരും ജോലി നഷ്​ടപ്പെട്ടവരും ഉൾപ്പെടെ പ്രയാസത്തിലായിട്ടുണ്ട്​. എന്ന്​ ശരിയാവും എന്ന്​ വ്യക്​തത പോലുമില്ലാത്ത അനിശ്ചിതത്വമാണ്​ നിലവിലുള്ളത്​. ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ എണ്ണം വർധിച്ചുവരുന്നത്​ വിമാന സർവീസുകളെ ദീർഘകാലത്തേക്ക്​ ബാധിച്ചേക്കാമെന്ന ഭീഷണിയും മുന്നിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsflight servicekuwait news
News Summary - flight service-kuwait news-gulf news
Next Story