സുലൈബിയയിൽ വീട്ടിൽ തീപിടിത്തം; ഒരാൾക്ക് പരിക്ക്
text_fieldsകുവൈത്ത് സിറ്റി: സുലൈബിയയിൽ വീട്ടിൽ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് സംഭവം. സുലൈബിയ, ഇസ്തിഖ്ലാൽ കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
വീട്ടിൽ അകപ്പെട്ട നാലുപേരെ അഗ്നിശമന സേനാംഗങ്ങൾ പുറത്തെത്തിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ അടിയന്തര മെഡിക്കൽ വിഭാഗത്തിന് കൈമാറി. വൈകാതെ തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമന സേന അറിയിച്ചു.
രാജ്യത്ത് വേനൽ കാലത്ത് തീപിടിത്ത അപകടങ്ങൾ കൂടുതൽ റിപ്പോർട്ടു ചെയ്യാറുണ്ട്. ഇവ പ്രതിരോധിക്കുന്നതിനായി അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കണം.
അഗ്നിപ്രതിരോധ വസ്തുക്കൾ വീടുകളിലും സ്ഥാപനങ്ങളിലും ഉറപ്പാക്കുകയും വേണം. അഗ്നി സുരക്ഷ നിയമം പാലിക്കുന്നത് ഉറപ്പാക്കുന്നതിനായി ജനറൽ ഫയർഫോഴ്സ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ ദിവസം നിയമം ലംഘിച്ച നിരവധി സഥാപനങ്ങൾ അടച്ചുപൂട്ടുകയും ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

