Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2023 2:36 AM GMT Updated On
date_range 26 May 2023 2:36 AM GMTതെരഞ്ഞെടുപ്പ്; പ്രചാരണ ആസ്ഥാനങ്ങൾക്ക് ലൈസൻസ് നൽകി
text_fieldsbookmark_border
കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പ്രചാരണ ആസ്ഥാനങ്ങൾക്കായി 48 ലൈസൻസുകൾ വിതരണം ചെയ്തതായി കുവൈത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സിറ്റിയിൽ 22, ഹവല്ലിയിൽ 18, അഹമ്മദിയിൽ മൂന്ന്, ഫർവാനിയയിൽ അഞ്ച് എന്നിങ്ങനെ ലൈസൻസ് അനുവദിച്ചതായി മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.
നിയമം ലംഘിച്ചതിനാൽ 20 പരസ്യ ബാനറുകൾ നീക്കം ചെയ്തതായും ഖൈത്താൻ, റിഹാബ്, ഫ്രിഡോസ് എന്നിവിടങ്ങളിൽ മുന്നറിയിപ്പുകൾ നൽകിയതായും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു. പിഴ ഒഴിവാക്കുന്നതിന് എല്ലാ ഉദ്യോഗാർത്ഥികളോടും നിയമം അനുസരിക്കാൻ മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. പരസ്യ ലംഘനങ്ങൾ നിരീക്ഷിക്കാനും അവ ഉടനടി നീക്കം ചെയ്യാനും ഇൻസ്പെക്ടർമാർ അവരുടെ പരിശോധന നടത്തുന്നത് തുടരും.
Next Story