തെരഞ്ഞെടുപ്പ്: കിംവദന്തികൾ കുവൈത്ത് സർക്കാർ നിഷേധിച്ചു
text_fieldsകുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് നിയമം മാറ്റാൻ സർക്കാർ ആലോചിക്കുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കിംവദന്തികൾ സർക്കാർ നിഷേധിച്ചു. കിംവദന്തികൾ നിഷേധിച്ച സർക്കാർ വക്താവ് അമീർ അൽ അജ്മി ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തെ അസ്ഥിരപ്പെടുത്തുകയും ഭിന്നതകൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി.
ഇത്തരം റിപ്പോർട്ടുകൾ അവഗണിക്കാനും ദേശീയ ഐക്യം പാലിക്കാനും അജ്മി പൗരന്മാരോട് അഭ്യർഥിച്ചു. ഈ മാസം 15ന് ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനാൽ വൈകാതെ തെരഞ്ഞെടുപ്പ് നടക്കും. കുവൈത്ത് നിയമപ്രകാരം ദേശീയ അസംബ്ലി പിരിച്ചുവിട്ട് രണ്ട് മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

