Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമീ​ഡി​യ വ​ണ്‍...

മീ​ഡി​യ വ​ണ്‍ ഷോ​ര്‍ട്ട് ഫി​ലിം പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
award
cancel
camera_alt

 മാംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ് പുരസ്കാരം കൈമാറുന്നു

കു​വൈ​ത്ത് സി​റ്റി: മീ​ഡി​യ​വ​ണ്‍ സം​ഘ​ടി​പ്പി​ച്ച ഷോ​ര്‍ട്ട് ഫി​ലിം മ​ത്സ​ര പു​ര​സ്‌​കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഖൈ​ത്താ​ന്‍ രാ​ജ​ധാ​നി ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ള്‍ പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. മി​ക​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള പു​ര​സ്‌​കാ​രം ‘ഡോ​റ’​യു​ടെ സം​വി​ധാ​യ​ക​ന്‍ മ​നോ​ജ്‌ ക​പ്പാ​ടും, മി​ക​ച്ച പ്ര​വാ​സി ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള അ​വാ​ര്‍ഡ് ‘മ​ബ്റൂ​ക്ക്’ സം​വി​ധാ​യി​ക ടി.​കെ. ശ​ര​ണ്യ ദേ​വി​യും, ഹ്ര​സ്വ​ചി​ത്ര​ത്തി​നു​ള്ള മ​ത്സ​ര​ത്തി​ല്‍ ര​ണ്ടാം സ്ഥാ​നം നേ​ടി​യ 2.43 ഷോ​ര്‍ട്ട് ഫി​ലിം അ​വാ​ര്‍ഡ്‌ ര​തീ​ഷ്‌ അ​മ്മാ​സും, മി​ക​ച്ച ഷോ​ര്‍ട്ട് ഫി​ലി​മി​നു​ള്ള പ്രേ​ക്ഷ​ക അ​വാ​ര്‍ഡ്‌ നേ​ടി​യ ‘സ്വ​ർ​ഗ​ത്തി​ലെ കു​ട്ടി​ക​ൾ’​ക്കു​ള്ള പു​ര​സ്‌​കാ​രം സം​വി​ധാ​യി​ക ശ​ര​ണ്യ ദേ​വി​യും ഏ​റ്റു​വാ​ങ്ങി.

ലുലു എക്സ്ചേഞ്ച് ഓപ്പറേഷൻ ഹെഡ് ഷെഫാസ് അഹമ്മദ് പുരസ്കാരം കൈമാറുന്നു

മാം​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ആ​യി​രു​ന്നു മ​ത്സ​ര​ത്തി​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​ര്‍. അ​ഡ്ര​സ് ലൈ​ഫ് സ്റ്റൈ​ലും, ലു​ലു എ​ക്സ്ചേ​ഞ്ചു​മാ​യി​രു​ന്നു കോ ​സ്പോ​ൺ​സേ​ഴ്സ്. മാം​ഗോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് എം.​ഡി റ​ഫീ​ഖ്, ലു​ലു എ​ക്സ്ചേ​ഞ്ച് ഓ​പ​റേ​ഷ​ൻ ഹെ​ഡ് ഷെ​ഫാ​സ് അ​ഹ​മ്മ​ദ്, ബി.​ഇ.​സി എ​ക്സ്ചേ​ഞ്ച് സി.​ഇ.​ഒ മാ​ത്യൂ​സ് വ​ര്‍ഗീ​സ്, അ​ഡ്ര​സ് പ്ര​തി​നി​ധി ഷ​ബീ​റി​നു​വേ​ണ്ടി പി.​ടി. ശ​രീ​ഫ് എ​ന്നി​വ​ർ വി​ജ​യി​ക​ള്‍ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ള്‍ സ​മ്മാ​നി​ച്ചു. മീ​ഡി​യ​വ​ൺ കു​വൈ​ത്ത് മാ​നേ​ജ​ർ ഫൈ​സ​ൽ മ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി.ഇ.സി എക്സ്ചേഞ്ച് സി.ഇ. ഒ മാത്യു വർഗീസ് പുരസ്കാരം കൈമാറുന്നു

മീ​ഡി​യ​വ​ൺ എ​ക്സി​ക്യു​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഫി​റോ​സ് ഹ​മീ​ദ് സ്വാ​ഗ​ത​വും, റി​പ്പോ​ർ​ട്ട​ർ സ​ലീം കോ​ട്ട​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഹം​സ പ​യ്യ​ന്നൂ​ർ, മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ പ്ര​സി​ഡ​ൻ​റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി, അ​ൽ അ​ൽ​സാ​രി എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​റ​ഹ്മാ​ൻ, ജോ​യ് ആ​ലു​ക്കാ​സ് എ​ക്സ്ചേ​ഞ്ച് ഡി.​ജി.​എം അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യ​ൽ, ജോ​യ് ആ​ലു​ക്കാ​സ് ജ്വ​ല്ല​റി ക​ൺ​ട്രി​ഹെ​ഡ് വി​നോ​ദ്, അ​ൽ​മു​ല്ല എ​ക്സ്ചേ​ഞ്ച് മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹു​സൈ​ഫ, ലു​ലു ഹൈ​പ്പ​ർ ജി.​എം അ​ബ്ദു​ൽ ഖാ​ദ​ർ, ടോം ​ആ​ൻ​ഡ് ജെ​റി എം.​ഡി ഷ​ബീ​ർ മ​ണ്ടോ​ളി, വി​ജ​യ​ൻ നാ​യ​ർ തു​ട​ങ്ങി സാ​മൂ​ഹി​ക-​ബി​സി​ന​സ് - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ച്ചു.

പി.ടി ശരീഫ് പുരസ്കാരം കൈമാറുന്നു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneaward
News Summary - Distributed by Media One Short Film -award
Next Story