Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവിധ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി; സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി

text_fields
bookmark_border
വിവിധ വിദേശകാര്യ മന്ത്രിമാരുമായി ചർച്ച നടത്തി; സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി
cancel

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്. വിവിധ സൗഹൃദ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം ഫോൺ സംഭാഷണം നടത്തി.

യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, ഇതുസംബന്ധിച്ചുള്ള നിലവിലുള്ള ശ്രമങ്ങൾ എന്നിവ ശൈഖ് ജറാഹ് ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുള്ള വഴികളും വിലയിരുത്തി.

ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്

സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ലയുമായും ശൈഖ് ജറാഹ് ചർച്ച നടത്തി. മേഖലയിലെ പുരോഗതിയും അവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും, പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, പെറു വിദേശകാര്യ മന്ത്രി ഹ്യൂഗോ ഡി സെല മാർട്ടിനെസ്, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ എന്നിവരും ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹുമായി ഫോണിൽ ബന്ധപ്പെട്ടു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട നിലവിലുള്ള ശ്രമങ്ങളും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കൽ ലക്ഷ്യമിട്ടുള്ള ഏകോപനവും പിന്തുണയും വർധിപ്പിക്കുന്നതിനുള്ള വഴികളും അവലോകനം ചെയ്തു.

പനാമ വിദേശകാര്യ മന്ത്രി ജാവിയർ വാസ്‌ക്വെസും വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹിനെ ഫോണിൽ ബന്ധപ്പെട്ടു സഥിതിഗതികൾ അന്വേഷിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Discussions were held with various foreign ministers; Foreign Minister assessed the situation
Next Story