പ്രമേഹം ഗുരുതര ആരോഗ്യവെല്ലുവിളി; വ്യായാമം പതിവാക്കാം, അനാരോഗ്യ ഭക്ഷണങ്ങൾ വേണ്ട
text_fieldsകുവൈത്ത് സിറ്റി: പ്രമേഹം ഗുരുതരമായ ആരോഗ്യ വെല്ലുവിളിയായി മാറുന്നതായി ആരോഗ്യ വിദഗ്ധർ. രാജ്യത്ത് പ്രമേഹരോഗികളുടെ എണ്ണം വർധിക്കുന്നതായി കുവൈത്ത് ഡയബറ്റിസ് സൊസൈറ്റി ചെയർമാനും മുബാറക് അൽ കബീർ ആശുപത്രി ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ. വലീദ് അൽ ദാഹി വ്യക്തമാക്കി.
നിലവിൽ ജനസംഖ്യയുടെ കാൽ ശതമാനം പേർക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. 1990 കളിൽ ഇത് ഏഴു ശതമാനം മാത്രമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവരിൽ പ്രമേഹം കൂടുതലാണ്.
വ്യായാമ കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, പുകവലി, ജനിതക പ്രവണത എന്നിവയാണ് പ്രധാന കാരണങ്ങൾ. രോഗം നേരത്തേ കണ്ടെത്താൻ 40 വയസ്സിന് മുകളിലുള്ളവർ വർഷത്തിൽ ഒരിക്കൽ പരിശോധന നടത്തണമെന്ന് വിദഗ്ധർ നിർദേശിച്ചു.
ആധുനിക ഗ്ലൂക്കോസ് നിരീക്ഷണ സാങ്കേതികവിദ്യകൾ പ്രമേഹ നിയന്ത്രണത്തിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും നിർണായക പങ്ക് വഹിക്കുന്നതായും കൂട്ടിച്ചേർത്തു.ഈ രംഗത്ത് പൊതുജനാരോഗ്യ അവബോധം വർധിപ്പിക്കുകയും നേരത്തെയുള്ള പരിശോധനകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് പ്രമേഹത്തെ ചെറുക്കുന്നതിൽ നിർണായകമാണെന്നും ഡോ. വലീദ് അൽ ദാഹി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

