Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജാ​ബി​ർ പാ​ല​ത്തി​ൽ...

ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു

text_fields
bookmark_border
ജാ​ബി​ർ പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു
cancel
camera_alt

ശൈ​ഖ്​ ജാ​ബി​ർ പാ​ലം

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ശൈ​ഖ് ജാ​ബി​ർ ക​ട​ൽ​പാ​ല​ത്തി​ൽ സൈ​ക്കി​ൾ സ​വാ​രി​യും ന​ട​ത്ത​വും നി​രോ​ധി​ച്ചു. ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഫൈ​സ​ൽ ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ് ആ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി സ​ഹ​ക​രി​ക്കാ​നും നി​രോ​ധ​നം പാ​ലി​ക്കാ​നും മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്യൂ​രി​റ്റി മീ​ഡി​യ വി​ഭാ​ഗം എ​ല്ലാ​വ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടു. അ​ടു​ത്തി​ടെ ഉ​ണ്ടാ​യ അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ന​ട​പ​ടി. ലോ​ക​ത്തി​ലെ നാ​ലാ​മ​ത്തെ വ​ലി​യ ക​ട​ൽ​പാ​ല​മാ​യ ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ൽ ഇ​പ്പോ​ൾ ഗ​താ​ഗ​ത​ത്തി​ര​ക്ക്​ ഇ​ല്ല.

ഇ​തു​കൊ​ണ്ടു​ത​ന്നെ അ​മി​ത വേ​ഗ​ത​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ ഇ​ടി​ക്കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൈ​ക്കി​ൾ യാ​ത്രി​ക​ർ​ക്ക്​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്​ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​ത്​ ആ​ലോ​ച​നാ​ഘ​ട്ട​ത്തി​ൽ മാ​ത്രം എ​ത്തി​യി​ട്ടു​ള്ളൂ.

ഗ​സാ​ലി അ​തി​വേ​ഗ പാ​ത​യി​ലെ സി​ഗ്ന​ൽ പോ​യ​ൻ​റി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് ജ​മാ​ൽ അ​ബ്​​ദു​ന്നാ​സി​ർ റോ​ഡി​ന് അ​നു​ബ​ന്ധ​മാ​യി സു​ബി​യ്യ സി​റ്റി​യി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന പാ​ല​ത്തി​ന് 37.5 കി​ലോ​മീ​റ്റ​ർ ആ​ണ് നീ​ളം. ദോ​ഹ തു​റ​മു​ഖ ദി​ശ​യി​ലേ​ക്ക് പോ​കു​ന്ന കൈ​വ​ഴി​ക്ക്​ 12.4 കി​ലോ​മീ​റ്റ​ർ നീ​ള​മാ​ണു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityWalkingcycling
News Summary - Cycling and walking were banned at Jabir Bridge
Next Story