സൈബർ തട്ടിപ്പ്; വ്യക്തിവിവരങ്ങൾ പങ്കിടരുത്, മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: സൈബർ തട്ടിപ്പുകൾക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. അനധികൃത സ്ഥാപനങ്ങളുമായി വ്യക്തിവിവരങ്ങൾ പങ്കിടരുതെന്ന് ആഭ്യന്തര മന്ത്രാലയം സൈബർ കുറ്റകൃത്യ വകുപ്പ് പൗരന്മാർക്കും പ്രവാസികൾക്കും മുന്നറിയിപ്പ് നൽകി. തട്ടിപ്പിന് ഇരയാകാതിരിക്കാൻ, സിവിൽ ഐഡി നമ്പർ, ബാങ്കുകൾ നൽകുന്ന വൺ-ടൈം-പാസ്വേഡ് (ഒ.ടി.പി), ബാങ്കിങ് അല്ലെങ്കിൽ വ്യക്തിഗത വിവരങ്ങൾ പോലുള്ള സെൻസിറ്റീവ് ഡേറ്റ എന്നിവ അനൗദ്യോഗിക സ്ഥാപനവുമായി പങ്കിടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് അടുത്തിടെ വിവിധ രൂപത്തിലുള്ള സൈബർ തട്ടിപ്പുകൾ വർധിച്ചിട്ടുണ്ട്. നിരവധിപേരാണ് അടുത്തിടെ ഇത്തരം തട്ടിപ്പുകളിൽ അകപ്പെട്ടത്. സമൂഹമാധ്യങ്ങൾ വഴി വ്യാജ ഓഫറുകൾ നൽകൽ, വ്യാജ വെബ്സൈറ്റ് നിർമിച്ച് പണം തട്ടൽ എന്നിവയാണ് സൈബർ തട്ടിപ്പുകളിലെ പുതിയ രീതികൾ.
കഴിഞ്ഞവർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് ഏകദേശം 3,000 സൈബർ കുറ്റകൃത്യങ്ങളാണ്. കഴിഞ്ഞ മാസം 164 കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. സൈബർ തട്ടിപ്പുകളിൽനിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബർ കുറ്റകൃത്യ വകുപ്പ് ശ്രമം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

