ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തും
text_fieldsആഫ്രിക്ക ദിനാഘോഷ’ത്തിൽ വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ കേക്ക് മുറിക്കുന്നു
കുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ് യ. ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള കുവൈത്തിന്റെ ബന്ധം ആഴമേറിയതും ചരിത്രപരവുമാണ്. 1961ൽ സ്ഥാപിതമായതുമുതൽ, ഭൂഖണ്ഡത്തിലുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളിലും വികസനത്തിലും കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്മെന്റിന്റെ ഇടപെടൽ നടന്നുവരുന്നു. ഈ സഹകരണത്തിൽ കുവൈത്ത് അഭിമാനിക്കുന്നതായും അബ്ദുല്ല അൽ യഹ് യ പറഞ്ഞു.
കുവൈത്തിൽ സംഘടിപ്പിച്ച ‘വാർഷിക ആഫ്രിക്ക ദിനാഘോഷ’ത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രി. ആഫ്രിക്കൻ ദിനത്തിൽ ആത്മാർഥമായ അഭിനന്ദനങ്ങളും അറിയിച്ചു. ആഫ്രിക്കൻ അംബാസഡർമാരുടെയും നയതന്ത്ര ദൗത്യ മേധാവികളും പങ്കെടുത്ത പരിപാടിയിൽ ആഫ്രിക്കൻ കലാകാരന്മാരുടെ സമകാലികവും പരമ്പരാഗതവുമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന കലാ പ്രദർശനവും ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

