ഫ്ലമിംഗോ ബീച്ചിൽ ലുലു എക്സ്ചേഞ്ചിന്റെ ശുചീകരണം
text_fieldsബീച്ച് ക്ലീനിങ് ഡ്രൈവിൽ പങ്കെടുത്ത ലുലു എക്സ്ചേഞ്ച് അംഗങ്ങൾ
കുവൈത്ത് സിറ്റി: പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു എക്സ്ചേഞ്ച് ഫ്ലമിംഗോ ബേ ബീച്ചിൽ ബീച്ച് ക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു.
കടൽത്തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, മറ്റു അവശിഷ്ടങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി നീക്കംചെയ്തു. ബീച്ചിനെ മനോഹരമാക്കുന്നതിനൊപ്പം സമുദ്ര ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തൽ കൂടിയായി ലുലു എക്സ്ചേഞ്ച് ഇടപെടൽ.
പാഴ് വസ്തുക്കൾ ശേഖരിക്കുന്നവർ
മുപ്പതോളം ജീവനക്കാരുടെ സന്നദ്ധപ്രവർത്തകർ ഈ പ്രവർത്തനത്തിൽ പങ്കെടുത്തു. നിരവധി ചാക്കുകൾ മാലിന്യം ശേഖരിക്കുകയും പരിസ്ഥിതി അവബോധ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തു. ശേഖരിച്ച മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കുന്നതും വേർതിരിക്കുന്നതും ഉറപ്പാക്കിയായിരുന്നു പ്രവർത്തനങ്ങൾ.
പരിസ്ഥിതി സംരക്ഷണം പ്രധാന ഉത്തരവാദിത്തമാണെന്നും അതിനായി ഞങ്ങളുടെ ടീം ഒത്തുചേരുന്നത് സന്തോഷകരമാണെന്നും എന്ന് ലുലു എക്സ്ചേഞ്ച് കുവൈത്ത് ജനറൽ മാനേജർ രാജേഷ് രംഗ്രേ പറഞ്ഞു. വരുംമാസങ്ങളിൽ കുവൈത്തിലെ മറ്റു ഭാഗങ്ങളിലും സമാനമായ പ്രവർത്തനങ്ങൾ തുടരുമെന്നും ലുലു എക്സ്ചേഞ്ച് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

