ആഘോഷങ്ങൾ സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള അവസരം -അലവി സഖാഫി
text_fieldsഐ.സി.എഫ് കുവൈത്ത് സംഘടിപ്പിച്ച ഈദ് സുഹൃദ് സംഗമത്തിൽ അലവി സഖാഫി തെഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഈദ് ഉൾപ്പെടെ ആഘോഷവേളകൾ മുഴുവൻ ജനവിഭാഗങ്ങൾക്കിടയിലുമുള്ള സൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള അവസരങ്ങളായി ഉപയോഗപ്പെടുത്തണമെന്ന് ഐ.സി.എഫ് ഇന്റർനാഷനൽ ദഅവ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി പറഞ്ഞു. ബലി പെരുന്നാൾ ദിനത്തിൽ കുവൈത്ത് നാഷനൽ ഐ.സി.എഫ് അബ്ബാസിയ പോപ്പിൻസ് ഹാളിൽ സംഘടിപ്പിച്ച സുഹൃദ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതഭേദങ്ങളില്ലാത്ത അയല്പക്ക ബന്ധങ്ങളുടെ ഊഷ്മളമായ ഓർമകളാണ് പെരുന്നാൾ ദിവസങ്ങളുടെ സവിശേഷതയെന്നും പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരുന്ന ജീവിതഘട്ടങ്ങളിൽ സംയമനവും ത്യാഗസന്നദ്ധതയും പുലർത്തുന്നതിന് എക്കാലത്തുമുള്ള വിശ്വാസിസമൂഹത്തിന് പ്രചോദനമേകുന്നതാണ് ഇബ്രാഹീം നബിയും കുടുംബവും നയിച്ച സമർപ്പിത ജീവിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.സി.എഫ് കുവൈത്ത് നാഷനൽ പ്രസിഡന്റ് അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു.
സാലിഹ് കിഴക്കേതിൽ ഈദ് സന്ദേശപ്രഭാഷണം നടത്തി. സജീവ് നാരായണൻ, ശൈലേഷ്, അഹ്മദ് കെ. മാണിയൂർ എന്നിവർ സംസാരിച്ചു.
ഹബീബ് അൽ ബുഖാരി പ്രാർഥന നിർവഹിച്ചു. ബഷീർ അണ്ടിക്കോട് സ്വാഗതവും എ.എം. സമീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

