Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിന് പിന്തുണയും...

കുവൈത്തിന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് ബ്രിട്ടൻ

text_fields
bookmark_border
കുവൈത്തിന് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ച് ബ്രിട്ടൻ
cancel
camera_alt

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്

കുവൈത്ത് സിറ്റി: ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ചും കുവൈത്തിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചും ബ്രിട്ടൻ. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹുമായി ഫോണിൽ ബന്ധപ്പെട്ട ​ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഇറാന്റെ ആവർത്തിച്ചുള്ള ആക്രമണങ്ങളെ തന്റെ രാജ്യം ശക്തമായി അപലപിക്കുന്നതായി വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരത്തിനും സ്ഥിരതക്കും നേരെയുള്ള ഭീഷണികളെ നേരിടുന്നതിൽ കുവൈത്തിന് പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം ആവർത്തിച്ചു.

കുവൈറ്റിൽ ബ്രിട്ടീഷ് വ്യോമ പ്രതിരോധ സംവിധാനം വിന്യസിക്കുന്നതിനുള്ള നിലവിലുള്ള ക്രമീകരണങ്ങളെക്കുറിച്ചും സ്റ്റാർമർ ചർച്ച ചെയ്തു. ഹോർമുസ് കടലിടുക്കിൽ നാവിഗേഷൻ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും, കുവൈത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്ന ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് സംയുക്ത പ്രവർത്തനത്തിന്റെയും തുടർച്ചയായ ഏകോപനത്തിന്റെയും പ്രാധാന്യവും സൂചിപ്പിച്ചു.

ചാൾസ് രാജാവിന് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകളും നന്ദിയും കിരീടാവകാശി അറിയിച്ചു. കുവൈത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ച പിന്തുണാ നിലപാടിന് കിരീടാവകാശി അഗാധമായ നന്ദി രേഖപ്പെടുത്തി. അദ്ദേഹത്തിന് നല്ല ആരോഗ്യവും ക്ഷേമവും ആശംസിച്ചു. ബ്രിട്ടനും ജനങ്ങളും പുരോഗതിയും സമൃദ്ധിയും തുടരട്ടെയെന്നും ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solidaritySolidaritybritain
News Summary - Britain expresses support and solidarity with Kuwait
Next Story