രക്തം ദാനം ചെയ്യൂ, ആരോഗ്യം കാക്കൂ...
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് രക്തശേഖരം നിലനിർത്തുന്നതിനും രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുമായി, രക്തം ദാനം ചെയ്യാൻ അഭ്യർത്ഥിച്ചു ആരോഗ്യ മന്ത്രാലയം. ജാബ്രിയയിലെ സെൻട്രൽ ബ്ലഡ് ബാങ്കും അദാൻ ഹോസ്പിറ്റലിന് സമീപമുള്ള കോ-ഓപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ സെന്ററും ശനി മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 8.30 വരെയും, വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ടു മുതൽ രാത്രി എട്ടു വരെയും പ്രവർത്തിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
മെറ്റേണിറ്റി ഹോസ്പിറ്റലിന് സമീപമുള്ള ശൈഖ സൽവ അസ്സബാഹ് സെന്റർ, ജാബിർ അൽ അഹ്മദ് ഹോസ്പിറ്റലിലെയും ന്യൂ ജഹ്‌റ ഹോസ്പിറ്റലിലെയും കേന്ദ്രങ്ങൾ എന്നിവ ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി. ഷുവൈഖ് റെസിഡൻഷ്യൽ ഏരിയയിലെ ഹമദ് അൽ ഹുമായിധി ആൻഡ് ശൈഖ അൽ സുദൈരാവി മെഡിക്കൽ സെന്റർ കേന്ദ്രം ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കും. അതേസമയം രക്തം ദാനം ചെയ്യുന്നതിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾ സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

