ഉച്ചസമയ ജോലി നിരോധനം: 155 കമ്പനികളിൽ നിയമലംഘനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഉച്ചസമയ ജോലി നിരോധനം ലംഘിച്ച 155 കമ്പനികളെ കണ്ടെത്തി. പരിശോധനയിൽ 415 തൊഴിലാളികളും നിരോധനം ലംഘിച്ച് ജോലി ചെയ്യുന്നതായി കണ്ടെത്തി.
നിരോധന കാലയളവിൽ രാജ്യവ്യാപകമായി 617 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. പുന:പരിശോധനയിൽ 155 കമ്പനികൾ നിയമലംഘനം തുടരുന്നതായും കണ്ടെത്തി.
നിയമലംഘനവുമായി ബന്ധപ്പെട്ട് 37 പരാതികളും ലഭിച്ചു. അതേസമയം, സമർപ്പിച്ച ആറ് ഇളവ് അപേക്ഷകളും അംഗീകരിച്ചതായി അതോറിറ്റി വ്യക്തമാക്കി. തൊഴിലാളികളെ കടുത്ത ചൂടിൽ നിന്ന് സംരക്ഷിക്കാനാണ് രാജ്യത്ത് ഉച്ചസമയ ജോലി നിരോധനം ഏർപ്പെടുത്തുന്നത്.
ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതൽ വൈകിട്ട് നാലു വരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിച്ചത്. ഈ മാസം മുതൽ പഴയ രൂപത്തിലേക്ക് തൊഴിൽ സമയം മാറിയിട്ടുണ്ട്. അതേസമയം, വരും ദിവസങ്ങളിൽ താപനിലയിൽ കുറവു വരുമെന്ന് പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

