Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ​ക്ക് പു​ര​സ്കാ​രം

text_fields
bookmark_border
മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി
cancel
camera_alt

മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഫോ​ട്ടോ​ഗ്രാ​ഫ​ർ മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി​ക്ക് 2024 ലെ ​മി​ക​ച്ച യാ​ത്രാ ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്കാ​രം. ‘വാ​ദി ദ​ർ​ബ​ത്ത്’ എ​ന്ന ഫോ​ട്ടോ​ക്കാ​ണ് പു​ര​സ്കാ​ര​മെ​ന്ന് അ​റ​ബ് യൂ​നി​യ​ൻ ഫോ​ർ ടൂ​റി​സം മീ​ഡി​യ (എ.​യു.​ടി.​എം) വ്യ​ക്ത​മാ​ക്കി.

ഇ​റാ​ഖി​ലെ ഹി​ക്മ​ത്ത് അ​ൽ അ​യാ​ഷി​ക്കൊ​പ്പം കു​വൈ​ത്ത് ന്യൂ​സ് ഏ​ജ​ൻ​സി പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലാ​ണ് ഫോ​ട്ടോ ഉ​ൾ​പ്പെ​ട്ടി​രു​ന്ന​ത്. കു​ന​യി​ൽ എ​ഡി​റ്റ​റാ​ണ് അ​ൽ ക​ന്ദ​രി.

മു​ഹ​മ്മ​ദ് അ​ൽ ക​ന്ദ​രി പ​ക​ർ​ത്തി​യ ചി​ത്രം

ഈ ​വ​ർ​ഷ​ത്തെ മ​ത്സ​ര​ത്തി​ൽ അ​റ​ബ് ലോ​ക​ത്തുനി​ന്ന് 16 പേ​ർ പ​ങ്കെ​ടു​ത്ത​താ​യി എ.​യു.​ടി.​എം വ്യ​ക്ത​മാ​ക്കി. മി​ക​ച്ച യാ​ത്രാ റി​പ്പോ​ർ​ട്ട്, മി​ക​ച്ച ട്രാ​വ​ൽ ഷോ​ർ​ട്ട് വീ​ഡി​യോ, മി​ക​ച്ച യാ​ത്രാ ഫോ​ട്ടോ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി. വി​വ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത, സ്വാ​ധീ​നം, അ​റ​ബ് രാ​ജ്യ​ങ്ങ​ളി​ലെ വി​നോ​ദ​സ​ഞ്ചാ​രം പ്രോ​ത്സാ​ഹി​പ്പി​ക്ക​ൽ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ജ​ഡ്ജി​ങ് ക​മ്മി​റ്റി മി​ക​ച്ച ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAwardPhotographer
News Summary - Award to Kuwait photographer
Next Story