കൊയിലാണ്ടി കൊല്ലം ശറഫുല്‍ ഇസ്ലാം മദ്റസയിലെ മികച്ച വിദ്യാർഥികള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു
text_fieldsകൊയിലാണ്ടി കൊല്ലം ശറഫുല്‍ ഇസ്ലാം മദ്റസയിലെ മികച്ച വിദ്യാർഥികള്‍ക്ക് ഖിദ്മത്ത്
കുവൈത്ത് യൂനിറ്റ് വക കാഷ് അവാര്‍ഡ് വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കൊയിലാണ്ടി കൊല്ലം ശറഫുല്‍ ഇസ്ലാം മദ്റസയിലെ മികച്ച വിദ്യാർഥികള്‍ക്ക് ഖിദ്മത്ത് കുവൈത്ത് യൂനിറ്റ് വക കാഷ് അവാര്‍ഡ് വിതരണം ചെയ്തു. കുവൈത്ത് യൂനിറ്റ് കോഓഡിനേറ്റര്‍ ടി.വി. സാദിക്ക്, പി.കെ. നൗഫല്‍, സാദിഖ് റഫ എന്നിവർ നേതൃത്വം നൽകി.
നബിദിനാഘോഷത്തോടനുബന്ധിച്ച് മദ്റസാങ്കണത്തില്‍ നടന്ന ചടങ്ങില്‍ എം.കെ. ഹാരിസ്, എം.വി. ഷഫീക്ക്, എം.കെ. ജുനൈദ്, കെ.കെ. സലാം, ടി.വി. ഷംസുദ്ദീന്, റഷീദ് ദാരിമി, ഉമര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു. മദ്റസയിലെ ഒന്നുമുതല്‍ ഒമ്പത് വരെയുള്ള ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ വിദ്യാർഥികള്‍ക്കാണ് കാഷ് അവാര്‍ഡ് നല്‍കിയത്. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികളും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

