Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയ ടയറുകൾ പുതിയതാക്കി വിൽപനക്ക്; നടപടിയുമായി അധികൃതർ
text_fieldsbookmark_border
ജലീബ് അൽ ഷുയൂഖിലെ വെയർഹൗസിൽ അധികൃതർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ വെയർഹൗസിൽ നിന്ന് 390 ഉപയോഗിച്ച കാർ ടയറുകൾ കുവൈത്ത് അധികൃതർ പിടിച്ചെടുത്തു. പഴയ ടയറുകൾ റീ സോൾ ചെയ്ത് പുതിയ ടയറെന്ന വ്യാജേനെ ഉപഭോക്താക്കൾക്ക് വിൽക്കാൻ സൂക്ഷിച്ചിരുന്നവയാണ് റെയ്ഡിൽ പിടികൂടിയത്.
വാണിജ്യ വകുപ്പ് ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. ടയറുകൾ പോളിഷ് ചെയ്യാനും പുതുക്കാനും ഉപയോഗിച്ചിരുന്ന പ്രത്യേക ഉപകരണങ്ങളും വെയർഹൗസിൽ നിന്ന് കണ്ടെത്തി. വെയർഹൗസിനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിച്ചുവരുന്നതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

