കുവൈത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വൈദ്യുതി ജല ശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാൻ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ പ്രവാസി തൊഴിലാളി കൊല്ലപ്പെട്ടു.
കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. സാങ്കേതിക, അടിയന്തര സംഘങ്ങൾ ഉടനടി നടപടികൾ സ്വീകരിച്ചതായി വൈദ്യുതി ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം അറിയിച്ചു.
ആക്രമണം നടന്ന പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം തുടരുകയാണ്. കൊല്ലപ്പെട്ട ഇന്ത്യൻ പ്രവാസിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
വൈദ്യുതി, ജല സംവിധാനങ്ങളുടെ സുരക്ഷയും സ്ഥിരതയും പരമപ്രധാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിനായി എല്ലാ സാങ്കേതിക സംഘങ്ങളും ഉയർന്ന കാര്യക്ഷമതയോടെ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

