Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightതെരഞ്ഞെടുപ്പ്...

തെരഞ്ഞെടുപ്പ് അസാധുവാക്കൽ; അപ്പീൽ ഭരണഘടന കോടതി തള്ളി

text_fields
bookmark_border
Annulment of election
cancel

കു​വൈ​ത്ത് സി​റ്റി: 2022ലെ ​ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി​യ മു​ൻ വി​ധി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ഭ​ര​ണ​ഘ​ട​ന കോ​ട​തി ത​ള്ളി. ഇ​തോ​ടെ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് അ​സാ​ധു​വാ​ക്കി​യ​തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി.

ഈ ​വ​ർ​ഷം മാ​ർ​ച്ചി​ലാ​ണ് 2022ലെ ​ദേ​ശീ​യ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്കി ഭ​ര​ണ​ഘ​ട​ന കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്. 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ടാ​നു​ള്ള ഉ​ത്ത​ര​വി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വി​ധി. 2020ലെ ​അ​സം​ബ്ലി കോ​ട​തി പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു. പു​തി​യ വി​ധി വ​ന്ന​തോ​ടെ നി​ല​വി​ലു​ള്ള എം.​പി​മാ​ർ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ​നി​ന്ന് പു​റ​ത്താ​കു​ക​യും 2020ൽ ​പി​രി​ച്ചു​വി​ട്ട സ​ഭ​യി​ലെ അം​ഗ​ങ്ങ​ൾ വീ​ണ്ടും ജ​ന​പ്ര​തി​നി​ധി​ക​ളെ​ന്ന നി​ല​യി​ൽ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ 2022ൽ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ചി​ല അം​ഗ​ങ്ങ​ൾ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് ബു​ധ​നാ​ഴ്ച കോ​ട​തി വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

അ​തേ​സ​മ​യം, പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി ഏ​പ്രി​ലി​ൽ അ​മീ​ർ പി​രി​ച്ചു​വി​ട്ടു. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 107 അ​നു​സ​രി​ച്ചാ​യി​രു​ന്നു അ​മീ​റി​ന്റെ ന​ട​പ​ടി. രാ​ജ്യ​ത്ത് പു​തി​യ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഇ​തോ​ടെ 2022ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​സാ​ധു​വാ​ക്കി 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി പു​നഃ​സ്ഥാ​പി​ച്ച ഭ​ര​ണ​ഘ​ട​ന കോ​ട​തി വി​ധി​യും റ​ദ്ദാ​യി.

എ​ന്നാ​ൽ കോ​ട​തി വി​ധി​ക്കെ​തി​രെ ചി​ല അം​ഗ​ങ്ങ​ൾ അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ത് ബു​ധ​നാ​ഴ്ച ഭ​ര​ണ​ഘ​ട​നാ കോ​ട​തി ത​ള്ളി​യ​തോ​ടെ ഇ​തി​ന്മേ​ലു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​ച്ചു. പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​കു​ക​യും ചെ​യ്തു. ദേ​ശീ​യ അ​സം​ബ്ലി​യി​ലേ​ക്ക് ജൂ​ൺ ആ​റി​ന് രാ​ജ്യ​ത്ത് പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionAnnulmentConstitutional Court
News Summary - Annulment of election; The Constitutional Court dismissed the appeal
Next Story