Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎ​യ​ർ ഇ​ന്ത്യ...

എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​നി ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം; ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം

text_fields
bookmark_border
Air India Flight
cancel
camera_alt

Representational Image

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സം. കു​വൈ​ത്ത്-​ക​ണ്ണൂ​ർ സെ​ക്ട​റി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ഇ​നി ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​കും. നി​ല​വി​ൽ വ്യാ​ഴാ​ഴ്ച മാ​ത്ര​മാ​ണ് സ​ർ​വി​സു​ള്ള​ത്. ഈ ​മാ​സം 30 മു​ത​ൽ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും ഒ​രു സ​ർ​വി​സ് കൂ​ടി ഉ​ണ്ടാ​കും. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ പു​ല​ർ​ച്ചെ 4.40ന് ​ക​ണ്ണൂ​രി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം 7.40ന് ​കു​വൈ​ത്തി​ൽ എ​ത്തും. തി​രി​ച്ച് കു​വൈ​ത്തി​ൽ​നി​ന്ന് 8.40ന് ​പു​റ​പ്പെ​ട്ട് വൈ​കീ​ട്ട് നാ​ലി​ന് ക​ണ്ണൂ​രി​ലെ​ത്തും.

ആ​ഴ്ച​യി​ൽ ര​ണ്ടു സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കു​വൈ​ത്ത്-​ക​ണ്ണൂ​ർ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​കും. ക​ണ്ണൂ​രി​ലേ​ക്ക് കു​വൈ​ത്തി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ മൂ​ന്നു ദി​വ​സം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ഗോ​ഫ​സ്റ്റ് നി​ല​ച്ച​തോ​ടെ ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ യാ​ത്ര ദു​രി​ത​മാ​യി​രു​ന്നു. ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം മാ​ത്ര​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന് ഉ​ൾ​ക്കൊ​ള്ളാ​വു​ന്ന​തി​ലും കൂ​ടു​ത​ലാ​യി​രു​ന്നു യാ​ത്ര​ക്കാ​ർ. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ​യും ക​ണ്ണൂ​രി​ലെ​യും കോ​യ​മ്പ​ത്തൂ​രി​ലെ​യും യാ​ത്ര​ക്കാ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ​യാ​യി​രു​ന്നു. ഗോ​ഫ​സ്റ്റ് സ​ർ​വി​സ് നി​ല​ച്ച​തോ​ടെ ബം​ഗ​ളൂ​രു, കോ​ഴി​ക്കോ​ട്, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ടി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചാ​ണ് ക​ഴി​ഞ്ഞ അ​വ​ധി​ക്കാ​ല​ത്ത് പ​ല​രും നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന​ത്.


കോ​ഴി​ക്കോ​ട് സ​ർ​വി​സി​ൽ മാ​റ്റം ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വി​സ് ഉ​ണ്ടാ​കി​ല്ല

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കും തി​രി​ച്ചു​മു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വി​സ് ദി​വ​സ​ങ്ങ​ളി​ൽ മാ​റ്റം. ചൊ​വ്വ, ശ​നി ഒ​ഴി​കെ ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സ​മാ​യി​രു​ന്നു ഇ​തു​വ​രെ​യു​ള്ള സ​ർ​വി​സ്. ന​വം​ബ​ർ മു​ത​ൽ ചൊ​വ്വ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വി​മാ​നം ഉ​ണ്ടാ​കി​ല്ല. ശ​നി​യാ​ഴ്ച​യി​ലെ അ​വ​ധി അ​ടു​ത്ത മാ​സം മു​ത​ൽ ശ​നി​യാ​ഴ്ച ആ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsPassengersTravelersAir India ExpressKuwait
News Summary - Air India Express now two days a week; Relief for Kannur pilgrims
Next Story